Latest NewsUSANewsInternational

സഹതടവുകാരിയെ ബലാത്സംഗം ചെയ്തു: യുവതിക്കെതിരെ പരാതി

അറ്റ്ലാന്റ: സഹതടവുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവതി കുടുങ്ങി. ജയിലറയില്‍ തനിക്കൊപ്പം കിടക്കുകയായിരുന്ന അമ്പത്തിമൂന്നുകാരിയായ തടവുകാരിയെ പാതിരാത്രിയില്‍ ബലാത്സംഗം ചെയ്ത കേസില്‍ നിക്കി നിക്കോള്‍ വാക്കര്‍(35) എന്ന തടവുകാരിയാണ് കുടുങ്ങിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ലൈംഗിക തൊഴിലടക്കമുള്ള അസാന്മാർഗിക കുറ്റങ്ങളുടെ പേരിലാണ് നിക്കി ജയിലറയ്ക്കുള്ളിലായത്. സഹതടവുകാരിയുടെ സമ്മതത്തോടു കൂടിയാണ് താന്‍ ശാരീരികമായി ബന്ധപ്പെട്ടതെന്ന് ഇവര്‍ അവകാശപ്പെട്ടുവെങ്കിലും, മറ്റ് സഹതടവുകാരികളുടെ മൊഴി പ്രകാരം സംഭവം ബലാത്സംഗം തന്നെയാണെന്ന് ജയിലധികൃതര്‍ കണ്ടെത്തുകയായിരുന്നു.

സീസണിൽ കളിച്ച നാല് കളികളും തോറ്റു: രണ്ട് പ്രധാന കാരണങ്ങൾ വിലയിരുത്തി ഹർഭജൻ

ജയിലിലെത്തിയ തടവുകാരി കിടക്ക ഇല്ലാതെ വെറും നിലത്തു കിടന്നപ്പോള്‍ ഇവര്‍ തന്റെ കിടക്കയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും ആഴ്ചകളോളം നിക്കിയുടെ കൂടെയാണ് പരാതിക്കാരി കിടന്നുറങ്ങിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, മാര്‍ച്ച് 23ന് പുലര്‍ച്ചെ താന്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ നിക്കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ഇവര്‍ പരാതിപ്പെട്ടത്. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ തടവുകാരികള്‍ ഈ സംഭവം സ്ഥിരീകരിച്ചു.

നിക്കി തന്റെ വിജയം ആഘോഷിക്കുന്ന വിധത്തിലാണ് തങ്ങളുടെ മുന്നില്‍ പെരുമാറിയതെന്ന് സഹതടവുകാരികള്‍ മൊഴി നല്‍കി. തുടര്‍ന്ന്, നിക്കിക്ക് എതിരെ ബലാല്‍സംഗ കുറ്റം ചുമത്തുകയായിരുന്നു. കേസിൽ തുടർ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. പരാതിക്കാരിയായ തടവുകാരിക്ക് കിടക്കാനുള്ള സൗകര്യം ഇല്ലാതായത് എന്തുകൊണ്ടാണെന്നും, ഇക്കാര്യത്തില്‍ ജയില്‍ അധികൃതരുടെ അനാസ്ഥ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button