ദുബൈ: അമിതമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കുട്ടികളുടെ ഇഷ്ട ചോക്ലേറ്റായ കിന്‍ഡര്‍ സര്‍പ്രൈസിനെ നിരോധിച്ച് യുഎഇ പരിസ്ഥിതി മന്ത്രാലയം. യൂറോപ്പിൽ അനിയന്ത്രിതമായി കിന്‍ഡര്‍ ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ വഴി സാല്‍മൊണെല്ല ബാക്ടീരിയ പടരുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.
ലോകത്തിന്റെ പല കോണിലും കുട്ടികൾ ഏറ്റവുമധികം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവയാണ് കിന്‍ഡര്‍ ചോക്ലേറ്റ് ഉത്പന്നങ്ങൾ. ഇവ നിർമ്മിക്കുന്ന കമ്പനിയുടെ ഫാക്ടറികളില്‍ സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് രാജ്യത്ത് നിന്ന് ഇവ നീക്കം ചെയ്യാൻ മന്ത്രാലയം തീരുമാനിച്ചത്.
അതേസമയം, ബെല്‍ജിയത്തില്‍ നിന്ന് എത്തിയ കിന്‍ഡര്‍ സര്‍പ്രൈസ് യൂവോ മാക്സി ചോക്ലേറ്റിന്‍റെ രണ്ട് ബാച്ചുകളാണ് യുഎഇ വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഇവ നശിപ്പിക്കുകയോ കൊണ്ടുവന്ന രാജ്യത്തേക്ക് തിരിച്ചയക്കുകയോ ചെയ്യണമെന്നാണ് നിർദ്ദേശം.
Post Your Comments