ഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ഉണ്ടായ സംഘർഷത്തിൽ 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഹോസ്റ്റലുകളിൽ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.
രാമനവമി ചൂണ്ടിക്കാട്ടി ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർത്ഥികൾ തടയുകയായിരുന്നു. ഇതിനെ, ഇടതു സംഘടനകളിൽപ്പെട്ട വിദ്യാർത്ഥികൾ ചോദ്യം ചെയ്തു. ഇതോടെയാണ് സംഘർഷം ഉണ്ടായത്.
കുത്തബ് മിനാർ യഥാർത്ഥത്തിൽ ‘വിഷ്ണു സ്തംഭം’: പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത്
അതേസമയം, രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാർത്ഥി സംഘടനകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് എബിവിപി വ്യക്തമാക്കി. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments