എറണാകുളം: ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളായ അരുണ്‍ സെബാസ്റ്റ്യന്‍, ആന്റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്.
തുടര്‍നടപടികള്‍ക്കായി സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കവേയാണ് പ്രതികൾ ചാടിപ്പോയത്. പ്രതികളിലൊരാളായ അരുണ്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയാണ്.
Read Also : കിരീട വരള്‍ച്ച: പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇവര്‍ക്കെതിരെ മയക്കുമരുന്ന്, പിടിച്ചുപറി എന്നിവയടക്കം ഏഴിലേറെ കേസുകളാണുള്ളത്. പ്രതികള്‍ തമ്മില്‍ തല്ല് ഉണ്ടാവാതിരിക്കാന്‍ അരുണ്‍ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്റണിയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.
Post Your Comments