
കോഴിക്കോട്: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറ് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒളവണ്ണ ചെറോട്ട്കുന്ന് സ്വദേശി കെ.വി.സഫ്വാൻ(22)ആണ് പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴിയാണ് സഫ്വാൻ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. പെൺകുട്ടിയെ വീടിന്റെ ടെറസിൽ വച്ചും ബന്ധുവീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
Read Also : മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു
തുടര്‍ന്ന്, രക്ഷിതാക്കൾ പൊലീസില്‍ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സഫ്വാനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments