Latest NewsSaudi ArabiaNewsInternationalGulf

ഹജ്ജ് തീർത്ഥാടനം: ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി അറേബ്യ

റിയാദ്: ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകാൻ തീരുമാനം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിനകത്ത് നിന്നും, പുറത്തുനിന്നുമുള്ള തീർത്ഥാടകർ ഉൾപ്പെടെയാണ് ഒരു ദശലക്ഷം തീർത്ഥാടകർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. ഒരു ദശലക്ഷം തീർത്ഥാടകർക്ക് വരെ സേവനങ്ങൾ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

Read Also: ഗോരഖ്പൂര്‍ ക്ഷേത്ര ആക്രമണക്കേസിലെ പ്രതി മുര്‍താസ ഉപയോഗിച്ചത് അറബി കോഡ് ഭാഷ, ഐഎസുമായി ഇയാള്‍ക്ക് അടുത്ത ബന്ധം

തീർത്ഥാടനത്തിനെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, സുഗമമായി ഹജ്ജ് നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും മന്ത്രാലയം ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട്. 65 വയസിന് താഴെ പ്രായമുള്ളവർക്കാണ് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുളള കോവിഡ് വാക്‌സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: താമരശ്ശേരിയിൽ ഭാര്യയ്‌ക്കും മകൾക്കും ഭർത്താവിന്റെ ക്രൂരമർദ്ദനം: മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button