Latest NewsKeralaIndiaNews

‘ഒരു കാമുകൻ കാമുകിയെ എന്ന പോലെ ഇന്ത്യയെ ഞാൻ തിരിച്ചറിയുന്നു’, എനിക്കത് മതി: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഒരു കാമുകൻ കാമുകിയെ എന്ന പോലെ ഇന്ത്യയെ ഞാൻ തിരിച്ചറിയുന്നുവെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ അറിയുക എന്നതായിരുന്നു തന്റെ ജീവിത ലക്ഷ്യമെന്നും താനത് പൂർത്തിയാക്കിയെന്നും രാഹുൽ പറഞ്ഞു.

Also Read:ദുബായിലെ 99.97 ശതമാനം ടാക്‌സി യാത്രകളും പരാതികളില്ലാത്തത്: ദുബായ് ആർടിഎ

‘യഥാർത്ഥത്തിൽ അധികാരത്തോടല്ലായിരുന്നു, ഈ രാജ്യത്തോടായിരുന്നു, അതിന്റെ ആത്മാവിനോടായിരുന്നു എന്റെ സ്നേഹം. മറ്റ് രാഷ്‌ട്രീയക്കാരെ പോലെ അധികാരം എന്നെ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ല. അധികാരത്തിനു വേണ്ടി നിരന്തരം പ്രയത്‌നിക്കുന്ന രാഷ്‌ട്രീക്കാരുണ്ട്. രാവിലെ ഉറക്കമുണരുന്നതു മുതല്‍ എങ്ങനെ കൂടുതല്‍ അധികാരം നേടാം എന്നവര്‍ ചിന്തിക്കുന്നു, രാത്രി ഉറങ്ങുന്നതിനു മുൻപും അവരുടെ ആലോചന അതു തന്നെയായിരിക്കും. എന്നാൽ ഞാൻ അങ്ങനെയല്ല’, രാഹുൽ പറഞ്ഞു.

‘ഒരു കാമുകന്‍ താന്‍ സ്‌നേഹിക്കുന്നയാളെ കുറിച്ച്‌ അറിയാനാണ് ശ്രമിക്കുക, എനിക്കും ഈ രാജ്യത്തെ അറിയണമായിരുന്നു. ഈ രാജ്യത്തു നിന്നും ഒരുപാട് സ്‌നേഹം എനിക്ക് ലഭിച്ചിട്ടുണ്ട്, വെറുപ്പും ലഭിച്ചു. ലഭിച്ച ഓരോ വെറുപ്പില്‍ നിന്നും പുതിയ എന്തെങ്കിലും ഞാന്‍ പഠിച്ചിട്ടുണ്ട്’, രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button