Latest NewsNewsInternationalKuwaitGulf

മൂന്ന് മാസത്തിനിടയിൽ രാജ്യം വിട്ടത് ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ: കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കുവൈത്ത് വിട്ടത് ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ. കുവൈത്തിലെ തൊഴിൽ മേഖലയിൽ നിന്ന് ഏതാണ്ട് 27200 പ്രവാസികൾ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ മടങ്ങിയതായി അധികൃതർ അറിയിച്ചു.

Read Also: കര്‍ണാടകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമം, ശ്രീരാമ ഘോഷയാത്ര അലങ്കോലമാക്കി : വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു

2021 ഡിസംബറിൽ 1479545 പ്രവാസി തൊഴിലാളികളാണ് കുവൈത്തിലെ തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നത്. 2022 മാർച്ച് മാസത്തിൽ ഇത് 1452344 ആയി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കുവൈത്തിലെ തൊഴിൽ മേഖലകളിൽ കൂടുതലായുള്ളത് ഈജിപ്തിൽ നിന്നുള്ള പ്രവാസികളാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരും മൂന്നാം സ്ഥാനത്ത് ബംഗ്ലാദേശിൽ നിന്നുള്ളവരുമാണ്.

Read Also: ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി, 13 പേര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button