ലണ്ടൻ: ദൈവതുല്യമായ ശക്തിയുണ്ടെന്ന് പറഞ്ഞ് നിരവധി സ്ത്രീകളെ പീഡിപ്പിച്ച മലയാളി അരവിന്ദൻ ബാലകൃഷ്ണൻ എന്ന ‘സഖാവ് ബാല’ മരിച്ചു. ലണ്ടനിൽ തീവ്രവാദ മാവോയിസ്റ്റ് പ്രവർത്തനം നടത്തുകയും മകൾ അടക്കം നിരവധി സ്ത്രീകളെ അടിമകളാക്കി പീഡിപ്പിക്കുകയും ചെയ്ത ഇയാളെ ലൈംഗികാതിക്രമത്തിന് യുകെ കോടതി 23 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ എച്ച്എംപി ഡാർട്ട്മൂർ ജയിലിൽ വെച്ചാണ് മരണം.
മകൾ കാർത്തി മോർഗന്റെ വെളിപ്പെടുത്തലിലൂടെയാണ് സഖാവ് ബാലയുടെ കൊടും ക്രൂരതകൾ ലോകം അറിയുന്നത്. പിതാവ് 30 വർഷത്തിലേറെ തന്നെ തടവിലാക്കി പീഡിപ്പിച്ചതായി കാർത്തി വെളിപ്പെടുത്തി.
read also: ‘ഇത് വളരെ ചീപ്പായി പോയി’: സുപ്രിയ മേനോനോട് സോഷ്യൽ മീഡിയ, സത്യാവസ്ഥ തുറന്ന് പറഞ്ഞ് രാജേഷ് കേശവ്
കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച ബാലകൃഷ്ണൻ 1963 ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കാൻ പോയി. 1969-ൽ അദ്ദേഹം ‘വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിസം-ലെനിനിസം-മാവോ സെതൂങ് ചിന്ത’ എന്ന പേരിൽ ഒരു രഹസ്യ മാവോയിസ്റ്റ് കമ്യൂൺ സ്ഥാപിച്ചു. 1970 കളിൽ തൊഴിലാളികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് നേതാവായി പ്രവർത്തനം തുടങ്ങിയ ബാലകൃഷ്ണൻ, പിന്നീട് അതീന്ദ്രിയ ശക്തികൾ അവകാശപ്പെട്ട് അനുയായികളെ കൂടെ കൂട്ടുകയായിരുന്നു.
തന്നെ ധിക്കരിച്ചാൽ കടുത്ത ശിക്ഷ കിട്ടുമെന്നും ദൈവതുല്യമായ ശക്തി തനിക്കുണ്ടെന്നും വിശ്വസിപ്പിച്ചാണ് ബാലകൃഷ്ണൻ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകളെ ആക്രമിക്കൽ, അന്യായമായി തടവിലാക്കൽ, ബാലപീഡനം തുടങ്ങി 16 കുറ്റങ്ങളാണ് ബാലകൃഷ്ണനെതിരെ ചുമത്തിയത്.
Post Your Comments