Latest NewsNewsFootballSports

കിരീട വരള്‍ച്ച: പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി എറിക് ടെൻഹാഗിനെ നിയമിച്ചേക്കും. സീസണിനൊടുവിൽ, നിലവിലെ ഇടക്കാല കോച്ച് റാൽഫ് റാങ്നിക്ക് ചുമതലയൊഴിയുമ്പോഴാണ് ടെൻഹാഗ് പരിശീലകനാവുക എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പിഎസ്‌ജി കോച്ച് പൊച്ചെട്ടിനോ, സ്പെയിൻ കോച്ച് ലൂയിസ് എൻറിക്കെ, സെവിയ്യയുടെ ലോപ്പെറ്റെഗി, ചെൽസിയുടെ തോമസ് ടുഷേൽ, ബയേൺ മ്യൂണിക്കിന്‍റെ ജൂലിയൻ നഗൽസ്‌മാൻ എന്നിവരുടെ പേരുകളൊക്കെ പരിഗണിച്ചിരുന്നെങ്കിലും എറിക് ടെൻഹാഗിന് ചുമതല നൽകാൻ ക്ലബ് തീരുമാനിച്ചെന്നാണ് സൂചന.

അലക്‌സ് ഫെർഗ്യൂസനൊപ്പം 2007 മുതൽ 2013 വരെ അസിസ്റ്റന്‍റ് കോച്ചായിരുന്ന റെനെ മ്യൂളൻസ്റ്റീൻ എറിക് ടെൻഹാഗിനൊപ്പം സഹപരിശീലകനായി എത്തിയേക്കും. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഭ്യന്തര ടൂർണമെന്‍റുകളിലും നിരാശാജനകമായ പ്രകടനമാണ് കഴിഞ്ഞ കുറച്ചുനാളുകളായി കാഴ്‌ചവയ്ക്കുന്നത്. പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്.

Read Also:- ഇന്ത്യ-പാക് ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റിന് സാധ്യത

ഒലെ സോൾഷെയറെ പുറത്താക്കിയാണ് റാൽഫ് റാങ്നിക്കിനെ താൽക്കാലിക പരിശീലകനായി നിയമിച്ചത്. ലോകോമോട്ടീവ് മോസ്കോയിൽ നിന്നാണ് റാങ്നിക്ക് യുണൈറ്റഡിലെത്തിയത്. ഇതിഹാസ കോച്ച് അലക്സ് ഫെർഗ്യൂസൻ 2013ൽ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡിന്‍റെ ഏഴാമത്തെ പരിശീലകനാണ് ജർമൻകാരനായ റാൾഫ് റാങ്നിക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button