KannurKeralaNattuvarthaLatest NewsNewsIndia

കേരളത്തിൽ നടക്കില്ല, മറ്റൊരു സംസ്ഥാനത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു: കെ മുരളീധരൻ

തിരുവനന്തപുരം: മറ്റൊരു സംസ്ഥാനത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നുവെന്ന് മുരളീധരന്‍ എം.പി. കോണ്‍ഗ്രസ് നശിച്ച്‌ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകമെന്നും, കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി കുത്തിത്തിരിപ്പിനാണ് അവർ ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

Also Read:ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈയും ഹൈദരാബാദും ഇന്നിറങ്ങും

‘ഇത്രയും കാലം ഒപ്പംനിന്ന കെ.വി തോമസിനെ പോലുള്ള ഒരു നേതാവ് പോകുന്നതില്‍ വിഷമമുണ്ട്. അദ്ദേഹത്തിന് ചില പ്രയാസങ്ങള്‍ ഉണ്ടായിരുന്നത് പരിഹരിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച്‌ പങ്കെടുക്കാന്‍ പോയാല്‍ സ്വീകരിക്കുന്ന നടപടിയെ കുറിച്ച്‌ മാഷിന് തന്നെ അറിയാം’, മുരളീധരന്‍ വ്യക്തമാക്കി.

‘സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് കേരളത്തിലാണ്. കോണ്‍ഗ്രസ് നശിച്ച്‌ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകം. അത്തരക്കാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നത് ശരിയല്ല. മറ്റൊരു സംസ്ഥാനത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു.

കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി കുത്തിത്തിരിപ്പിനാണ് സിപിഎം ശ്രമിക്കുന്നത്. നിരവധി കോണ്‍ഗ്രസുകാരുടെ രക്തം വീണ മണ്ണാണ് കണ്ണൂര്‍’, കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button