Latest NewsNewsInternational

കാനഡ ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്തുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ന്യൂഡൽഹി: കാനഡയിൽ ഉണ്ടായ വെടിവെയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്തുവച്ച് നടന്ന വെടിവെയ്പ്പിലാണ് ​വിദ്യാർത്ഥി മരിച്ചത്. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി കാർത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്തുവച്ചാണ് കാർത്തിക്കിനു വെടിയേറ്റത്.

കവർച്ച ശ്രമത്തിനിടെ പോലീസും മോഷ്ടാക്കളും തമ്മിലുണ്ടായ വെടിവയ്പ്പിലാണ് കാർത്തികിന് വെടിയേറ്റതെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർത്തിക്കുമായി വ്യാഴാഴ്ചയും സംസാരിച്ചിരുന്നതായി കാർത്തിക്കിന്റെ പിതാവ് ജിതേഷ് വാസുദേവ് അ‌റിയിച്ചു.

ജനുവരിയിലാണ് കാർത്തിക് പഠനത്തിനായി കാനഡയിൽ എത്തിയത്. കാർത്തിക്കിന്റെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അ‌ദ്ദേഹം അനുശോചനം അറിയിച്ചത്. കാർത്തിക്കി​ന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button