ന്യൂഡൽഹി: പിറന്നുവീണത് അധികാരത്തിന് നാടുവിലായിട്ട് പോലും അതിനോട് താൽപ്പര്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് തനിക്ക് അധികാര മോഹമില്ലെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്. ചില രാഷ്ട്രീയക്കാർക്ക് അധികാരം നേടി ശക്തരാകുന്നതിൽ മാത്രമാണ് താൽപ്പര്യമെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.
‘അധികാരത്തിന്റെ കേന്ദ്രത്തിലാണ് ഞാൻ ജനിച്ചത്, എന്നാൽ സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് അതിൽ താൽപ്പര്യമില്ല. പകരം, ഞാൻ രാജ്യത്തെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്’, രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള ‘ഗാന്ധി കുടുംബ’ത്തിൽ ജനിച്ചിട്ടും അധികാരക്കൊതി ഇല്ലെന്ന് തുറന്നു പറഞ്ഞ രാഹുലിനെ അണികൾ പ്രശംസിക്കുന്നുണ്ട്.
Also Read:ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് താത്ക്കാലികമായി നിർത്തി സൗദി
അതേസമയം, മായാവതിയുമായി സഖ്യമുണ്ടാക്കാൻ തങ്ങൾ ശ്രമിച്ചെങ്കിലും അവർ അതിനോട് പ്രതികരിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഇപ്പോൾ ആർ.എസ്.എസിന്റെ കൈയിലാണെന്നും രാഹുൽ വിമര്‍ശിച്ചു. ‘മായാവതി ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. യു.പി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാൻ ഞങ്ങൾ അവർക്ക് സന്ദേശം അയച്ചെങ്കിലും അവർ പ്രതികരിച്ചില്ല. കോൺഗ്രസിനെ ബാധിച്ചെങ്കിലും കാൻഷിറാം യു.പിയിൽ ദലിതുകളുടെ ശബ്ദം ഉയർത്തിയിരുന്നു. എന്നാൽ, മായാവതിക്ക് ഇപ്പോൾ അതൊന്നും സാധിക്കുന്നില്ല. സി.ബി.ഐ.യും ഇ.ഡി.യും പെഗാസസും ഉള്ളതുകൊണ്ടാണ് ഇത്തവണ അവർ ദളിത് ശബ്ദങ്ങൾക്കായി പോരാടാതിരുന്നത്’, രാഹുൽ ഗാന്ധി പറഞ്ഞു.
Post Your Comments