ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിക്ക് അവസാനമില്ലെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്ര സഭ. ഓരോ നാലുമാസം കൂടുമ്പോഴും മിനിമം ഒരു പുതിയ കൊറോണ വകഭേദമെങ്കിലും ആവിര്‍ഭവിക്കുമെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടി. ഏഷ്യയില്‍ വലിയ തോതിലുള്ള കൊറോണ വ്യാപനം അവസാനിച്ചുവെന്ന് കരുതരുതെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
‘ലോകത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സിനെത്തിക്കാന്‍ സര്‍ക്കാരുകളും ഫാര്‍മ കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കണം. സമ്പന്ന രാജ്യങ്ങളിലെ ജനങ്ങള്‍ മാത്രമല്ല, ലോകത്തെ ഓരോ മനുഷ്യനും വാക്സിന്റെ സുരക്ഷിതത്വം അനുഭവിക്കണം. കൊറോണ മഹാമാരിയുടെ വ്യാപനം കഴിഞ്ഞുവെന്ന് കരുതരുത്. ഓരോ ദിവസവും 1.5 ദശലക്ഷം കേസുകളാണ് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുറോപ്പില്‍ പുതിയ തരംഗം വ്യാപിക്കുകയാണ്. മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ മരണനിരക്കാണ് പല രാജ്യങ്ങളും അഭിമുഖീകരിക്കുന്നത്’, ഗുട്ടറസ് പറഞ്ഞു.
Post Your Comments