മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സും സൺറൈസേഴ്സ് ഹൈദരാബാദും ഇന്നിറങ്ങും. വൈകിട്ട് 3.30നാണ് മത്സരം. പതിനഞ്ചാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റാണ് ചെന്നൈ നാലാം അങ്കത്തിനിറങ്ങുന്നത്. എന്നാല്‍, നേർക്കുനേർ കണക്കിൽ ചെന്നൈയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ ഏറ്റുമുട്ടിയ പതിനാറ് കളിയിൽ, പന്ത്രണ്ടിലും ജയം ചെന്നൈയ്ക്കൊപ്പമായിരുന്നു. ഹൈദരാബാദ് ജയിച്ചത് നാല് കളിയില്‍ മാത്രം.
ഐപിഎല്‍ പതിനഞ്ചാം സീസണിൽ ചെന്നൈ ആദ്യ മൂന്ന് കളിയിലും ഹൈദരാബാദ് രണ്ട് മത്സരങ്ങളിലും തോറ്റിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പ്രതിസന്ധി നേരിടുന്ന ടീമുകളാണ് ചെന്നൈയും ഹൈദരാബാദും. കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ റുതുരാജ് ഗെയ്‌ക്‌വാദിന് ഇതുവരെ ഫോമിലേക്ക് എത്താനായിട്ടില്ല.
Read Also:- മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ?
നിലവിൽ, പോയിന്റ് പട്ടികയിൽ ചെന്നൈ എട്ടാം സ്ഥാനത്തും, ഹൈദരാബാദ് പത്താം സ്ഥാനത്തുമാണ്. അതേസമയം, ഹൈദരാബാദിനെതിരായ മത്സരത്തോടെ രവീന്ദ്ര ജഡേജ സിഎസ്‌കെ ജേഴ്‌സിയില്‍ 150 മത്സരങ്ങള്‍ തികയ്‌ക്കും. മുന്‍ നായകന്‍ എംഎസ് ധോണിയും, മുന്‍ താരം സുരേഷ് റെയ്‌നയും മാത്രമാണ് 150ലധികം മത്സരങ്ങള്‍ സിഎസ്‌കെ കുപ്പായത്തില്‍ കളിച്ചിട്ടുള്ളൂ. 2012ലാണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയത്.
Post Your Comments