നമ്മുടെ ജീവിത ശൈലികളിലൂടെ വരാവുന്ന രോഗങ്ങളിൽ ഒന്നാണ് കൊളസ്‌ട്രോള്‍. രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ഇത് കൂടുതലാകുമ്പോൾ രക്തത്തിൽ അലിഞ്ഞു ചേരാതെ കിടക്കുന്ന കൊളസ്ട്രോൾ പ്രോട്ടീനുമായി കൂടിച്ചേർന്ന് ലിപോപ്രോട്ടീൻ കണികയായി മാറുന്നു. ഇത് രക്തത്തിലൂടെ എല്ലാ ഭാഗത്തും എത്തിച്ചേരുകയാണ് ചെയ്യുന്നത്. ഇത് പിന്നീട് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നു.
പലരുടെയും ഇഷ്ട ഭക്ഷണമാണ് മുട്ട. കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുണ്ട്. ശരിക്കും മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ? വളരെ പോഷകഗുണമുള്ള ഒരു ഭക്ഷ്യവസ്തുവായ മുട്ട ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ്. പ്രോട്ടീനും അമിനോ ആസിഡുകളും അടങ്ങിയ ഇവ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ നല്ലതാണ്. നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തിൽ മുട്ട ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
Read Also:- കിരീട വരള്‍ച്ച: പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്
മുട്ടയിൽ മികച്ച ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കേക്ക് മിശ്രിതങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, സംസ്കരിച്ച മാംസം എന്നിവയിൽ കാണപ്പെടുന്ന ഉണങ്ങിയ മുട്ടയുടെ രൂപത്തിൽ ഓക്സിഡൈസ് ചെയ്യപ്പെടുമ്പോൾ മാത്രമേ ഇത് ദോഷകരമാകൂ. ഈ ഭക്ഷണ പദാർത്ഥങ്ങളിൽ കാണപ്പെടുന്ന ഓക്സിഡൈസ്ഡ് കൊളസ്ട്രോൾ ധമനികളിൽ തടസ്സം സൃഷ്ടിക്കുകയും ആരോഗ്യ സംബന്ധമായ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിൽ സാധാരണ കൊളസ്ട്രോളുള്ള ആളുകൾക്ക് ദിവസവും ഒരു മുട്ട കഴിക്കാം.
Post Your Comments