ജിദ്ദ: കോവിഡ് വാക്സിന്റെ നാലാം ഡോസ് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി അറേബ്യ. 60 വയസ്സിനു മുകളിലുള്ളവർക്ക് നാലാം ഡോസ് കോവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വിദേശികളും സ്വദേശികളും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരി. ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 8 വയസു മുതലുള്ളവർക്ക് രണ്ട് അടിസ്ഥാന ഡോസുകളും ഒരു ബൂസ്റ്റർ ഡോസും നൽകുക എന്നതാണ് പ്രതിരോധ കുത്തിവയ്പ്പ്. നിലവിൽ ബൂസ്റ്റർ ഡോസ് അടക്കം മൂന്നു ഡോസുകളാണ് ഇമ്മ്യൂൺ സ്റ്റാറ്റസ് നേടാൻ വേണ്ടത്. ഈ വിഷയത്തിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ‘എന്റെ റിഫയെ കൊന്നത് ഞാനല്ല, എന്നെ ചതിച്ചതാണ്’: വില്ലൻ ആരാണെന്ന് വെളിപ്പെടുത്തുമെന്ന് മെഹ്‌നാസ്
Post Your Comments