Latest NewsCinemaNewsIndiaEntertainmentKollywoodMovie Gossips

നിഗൂഢതയും ഭയവും നിറച്ച ബഹുഭാഷ ഹൊറർ ചിത്രം ‘സങ്ക്’: പോസ്റ്റർ പുറത്തിറങ്ങി

ചെന്നൈ: ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജേഷ് കുമാർ സംവിധാനം ചെയ്ത്, വിശാഖ് വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ നിർമ്മാണം നിർവ്വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി. ‘അന്ത്’ എന്ന പേരിൽ ഹിന്ദിയിലും ‘സങ്ക്’ എന്ന പേരിൽ ഇംഗ്ലീഷിലും, തമിഴിലുമായി പുറത്തിറങ്ങുന്ന ഈ ഹൊറർ ചിത്രം ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ ഉടൻ പുറത്തിറങ്ങും.

രൂപേഷ് കുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് നിർമാതാവ് അരുൺ കുമാർ ഗുപ്തയാണ്. പവൻ സിംഗ് റാതോട്, പ്രബിൽ നായർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. എസ് വി പ്രൊഡക്ഷൻസാണ് പ്രോജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. സംഘടനം: അഷ്റഫ് ഗുരുക്കൾ, പ്രോജക്റ്റ് ഡിസൈൻ: സഹീർ റഹ്മാൻ, പി ആർ ഓ: പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറപ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button