കാസര്‍ഗോഡ് : കേരളത്തിലേയും കര്‍ണാടകയിലേയും ഇന്ധനവിലയിലെ വ്യത്യാസം വലയ്ക്കുന്നത്, കാസര്‍ഗോട്ടെ പെട്രോൾ പമ്പ് ഉടമകളെ. ദേശീയ പാത 66ലെ ഇന്ധന പമ്പുകളാണ്, അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചതോടെ ജില്ലയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ 25 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടായതായി ഡീലര്‍മാര്‍ പറയുന്നു. എന്നാല്‍, ഹൈവേയിലും അതിര്‍ത്തിയിലും ഉള്ളവരെയാണ് വില വര്‍ദ്ധനവും ഇരു സംസ്ഥാനങ്ങളിലേയും വില വ്യത്യാസവും കൂടുതല്‍ ബാധിക്കുന്നതെന്ന് ഓള്‍ ഇന്ത്യ പെട്രോള്‍ പമ്പ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മൂസ ചെര്‍ക്കളം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കാസര്‍ഗോഡുമായി താരതമ്യപ്പെടുത്തുമ്പോള്‍, പെട്രോളിന് ലിറ്ററിന് ഏകദേശം 6 രൂപയും ഡീസലിന് 8 രൂപ മുതല്‍ 9 രൂപ വരെയുമാണ് മംഗലാപുരത്ത് വിലക്കുറവ്. മാഹിയില്‍ ഡീസലിന് 10 രൂപയും പെട്രോളിന് 11 രൂപയുമാണ് കുറഞ്ഞത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന വാണിജ്യ ട്രക്കുകള്‍, കേരളത്തില്‍ നിന്ന് ഇന്ധന ടാങ്കുകള്‍ നിറയ്ക്കുന്നത്, ഏറെക്കുറെ നിര്‍ത്തിയതായി ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ കെ ലക്ഷ്മിനാരായണന്‍ പറഞ്ഞു.
കേരളവും കര്‍ണാടകവും തമ്മിലുള്ള വില വ്യത്യാസം നിസ്സാരമായിരുന്നപ്പോള്‍ സിപിസിആര്‍ഐക്ക് സമീപമുള്ള ഹൈവേയിലുള്ള അദ്ദേഹത്തിന്റെ ഇന്ധന സ്റ്റേഷനില്‍ പ്രതിദിനം 10,000 ലിറ്റര്‍ ഡീസല്‍ വിറ്റിരുന്നു. ഡീസലിനും പെട്രോളിനുമുള്ള നികുതി 7 രൂപ കുറച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഇന്ധന സ്റ്റേഷനിലെ വില്‍പ്പന കുറഞ്ഞു. ഈയിടെയായി തന്റെ പമ്പിൽ പ്രതിദിനം 2500 ലിറ്റര്‍ ഡീസല്‍ മാത്രമാണ് വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രക്കുകള്‍, അവരുടെ ഇന്ധന ടാങ്കുകളില്‍ (300 മുതല്‍ 400 ലിറ്റര്‍ വരെ) നിറച്ച് മാഹിയില്‍ നിന്ന് വീണ്ടും നിറയ്ക്കുന്നു.
ഇതോടെ, കേരളത്തില്‍ നിന്ന് ഉയര്‍ന്ന വില കൊടുത്ത് അവർക്ക് ഇന്ധനം വാങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈവേയിലെ ഇന്ധന സ്റ്റേഷനുകള്‍ക്ക് അവരുടെ ബിസിനസ്സിന്റെ 60% വാണിജ്യ വാഹനങ്ങളില്‍ നിന്നാണ്, പ്രത്യേകിച്ച് അന്തര്‍സംസ്ഥാന ട്രക്കുകളില്‍ നിന്ന്. എന്നാൽ, ഇതിനാണ് ഇപ്പോൾ ഇടിവ് സംഭവിച്ചിരിക്കുന്നത്. ‘വിലയിലെ വ്യത്യാസം ഞങ്ങളുടെ ബിസിനസ് ഏതാണ്ട് ഇല്ലാതാക്കി, ഇത് അടച്ചു പൂട്ടലിന്റെ വക്കിലാണ് – ലക്ഷ്മിനാരായണന്‍ പറഞ്ഞു.
Post Your Comments