KeralaNattuvarthaLatest NewsNewsIndia

കെ റെയിൽ പിണറായിയുടെ മാത്രമല്ല പാർട്ടിയുടെ മുഴുവൻ സ്വപ്നമാണ്, നടപ്പിലാക്കും, സംശയം വേണ്ട: സീതാറാം യെച്ചൂരി

കണ്ണൂർ: കെ റെയിൽ പദ്ധതിയിൽ പാർട്ടിയ്ക്കകത്ത് ഭിന്നതയില്ലെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ രംഗത്ത്. കെ റെയിൽ പിണറായിയുടെ മാത്രമല്ല, പാർട്ടിയുടെ മുഴുവൻ സ്വപ്നമാണെന്ന് യെച്ചൂരി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിക്കുന്നുവെന്നും, പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച റേഷനരി പിടികൂടി

കെ റെയിൽ വിഷയത്തിൽ ഇതേ അഭിപ്രായം തന്നെയാണ് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും രേഖപ്പെടുത്തിയത്. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞത്. പദ്ധതിയില്‍ സിപിഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്നും, പിണറായി വിജയനും സീതാറാം യെച്ചൂരിയും താനും ഒരേ അഭിപ്രായമാണ് പറയുന്നതെന്നും രാമചന്ദ്രന്‍പിള്ള അഭിപ്രായപ്പെട്ടു.

‘പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതികാനുമതിയും വേണം. ഇപ്പോള്‍ നടക്കുന്ന സാമൂഹികാഘാത പഠനത്തില്‍ സിപിഎമ്മിന് ശുഭപ്രതീക്ഷയുണ്ട്. എന്നാൽ, സിപിഎമ്മിന്റെ രാഷ്ട്രീയപ്രമേയത്തിലെ പൊതു കാര്യങ്ങളോട് പ്രതിനിധികള്‍ക്ക് യോജിപ്പാണ്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ ബിജെപി ശ്രമം നടക്കുന്നു. അത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ എന്തെല്ലാം നയമാണ് നമ്മൾ ഇനി സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യേണ്ടതുണ്ട്. കോണ്‍ഗ്രസ് സഖ്യം, അത് അവര്‍ തീരുമാനിക്കേണ്ട വിഷയമാണ്. നമ്മളതിനെ കുറിച്ച് എന്ത് പറയാനാണ്’, രാമചന്ദ്രന്‍പിള്ള കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button