ഇൻഡോർ: സിബിഎസ്ഇ വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടി മറികടക്കാൻ സഹായവുമായി ഇൻഡോർ ആസ്ഥാനമായുള്ള സിബിഎസ്ഇ സ്കൂൾ അധ്യാപകർ. വിദ്യാർത്ഥികൾക്ക് സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകളും ഇവർ ഒരുക്കിയിട്ടുണ്ട്. ഇതാദ്യമായാണ് പരീക്ഷാ രീതികളിൽ മാറ്റം ബോർഡ് വരുത്തുന്നത്. പരീക്ഷയുടെ ദിവസങ്ങൾ അടുത്തിരിക്കെ ഇത് വിദ്യാർത്ഥികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട് .
10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയ്ക്ക് മുന്നോടിയായി, വിദ്യാർത്ഥികൾ പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണ് ഉന്നയിക്കുന്നത്. പരീക്ഷാ രീതികൾ മാറിയതും, കോവിഡ് -19 കാരണം ഉണ്ടായ നീണ്ട ഇടവേളയുമാണ് വിദ്യാർത്ഥികളുടെ ആശങ്കയ്‌ക്ക് കാരണം. ഉന്നത വിദ്യാഭ്യാസത്തിനായി കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതിനാൽ 12-ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഫലത്തെക്കുറിച്ചുള്ള ആകാംക്ഷയും വലുതായിട്ടുണ്ട്.
‘എന്റെ റിഫയെ കൊന്നത് ഞാനല്ല, എന്നെ ചതിച്ചതാണ്’: വില്ലൻ ആരാണെന്ന് വെളിപ്പെടുത്തുമെന്ന് മെഹ്‌നാസ്
‘സ്‌കൂളുകൾ സംശയ നിവാരണ സെഷനുകളും പരിഹാര ക്ലാസുകളും നടത്തുന്നുണ്ട്. അതിൽ നിരവധി വിദ്യാർത്ഥികൾ പഠന വിഷയങ്ങളുമായും, പരീക്ഷാ രീതികളുമായും ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്,’ ഇൻഡോർ സഹോദയ സ്കൂൾ കോംപ്ലക്‌സ് ചെയർമാൻ യുകെ ഝാ പറഞ്ഞു.
മാറിയ പാറ്റേണുകൾ അനുസരിച്ച് സ്‌കൂളുകൾ ഇതിനകം തന്നെ പ്രീ ബോർഡ് പരീക്ഷ നടത്തിയിട്ടുണ്ടെങ്കിലും, വിദ്യാർത്ഥികൾക്ക് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആശങ്കകൾ പരിഹരിക്കാൻ അധ്യാപകർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ റിഫയെ കൊന്നത് ഞാനല്ല, എന്നെ ചതിച്ചതാണ്’: വില്ലൻ ആരാണെന്ന് വെളിപ്പെടുത്തുമെന്ന് മെഹ്‌നാസ്
10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ ഏപ്രിൽ 26 മുതൽ ആരംഭിക്കും. ഈ വർഷം ബോർഡ് പരീക്ഷകൾ പുതിയ രണ്ട് ടേം പാറ്റേൺ പ്രകാരമാണ് നടക്കുന്നത്. ടേം 1 ബോർഡ് പരീക്ഷകളിൽ ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് ചോദിക്കുന്നത്. ടേം 2 പരീക്ഷകൾക്ക് സബ്‌ജക്റ്റീവ് ചോദ്യങ്ങളാണുള്ളത്. ഇതിനായി വിദ്യാർത്ഥികളെ മാനസികമായി സജ്ജമാക്കുക എന്നതാണ് അധ്യാപകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി,’ അധ്യാപകനും സിബിഎസ്ഇ സിറ്റി കോർഡിനറുമായ ശ്യാംലി ചാറ്റർജി പറഞ്ഞു.
Post Your Comments