ഡെറാഡൂണ്‍: ഉത്തര്‍പ്രദേശിലേയും മധ്യപ്രദേശിലേയും കൊടുംക്രിമിനലുകള്ക്കും ഗുണ്ടകള്‍ക്കും പേടിസ്വപ്നമായി ബുള്‍ഡോസര്‍ ബാബയും ബുള്‍ഡോസര്‍ മാമയും. കുറ്റവാളികളെ ഇരു സംസ്ഥാനങ്ങളിലേയും പോലീസ് നേരിടുന്നത് ബുള്‍ഡോസര്‍ കൊണ്ടാണ്.
Read Also : ലൈംഗികബന്ധത്തിന് വിസമ്മതിച്ചു: സഹപാഠികൾ വിദ്യാർത്ഥിനിയെ വിഷം കുടിപ്പിച്ചു കൊന്നു
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയാണ് മധ്യപ്രദേശിന്റെ ബുള്‍ഡോര്‍ മാമ എന്ന് വിശേഷിപ്പിക്കുന്നത്. ദിന്‍ഡോരി ജില്ലയിലെ ഒരു കുറ്റവാളിയുടെ വീട് ശിവരാജ് സിംഗ് ചൗഹാന്റെ പോലീസ് തകര്‍ത്തിരിക്കുകയാണ്. കുറ്റവാളികളോട് ഈ രീതിയിലായിരിക്കും പെരുമാറ്റമെന്നും മധ്യപ്രദേശ് പോലീസ് മുന്നറിയിപ്പ് നല്കി.
ആളുകളെ തട്ടിക്കൊണ്ടുപോയി പണം തട്ടുന്ന കിഡനാപ്പറുടെ വീടാണ് പോലീസ് തകര്‍ത്തത്. ഏറെ നാളായി ഇയാളുടെ പിന്നാലെയായിരുന്നു മധ്യപ്രദേശ് പോലീസ്. കളക്ടറുടെ സാന്നിദ്ധ്യത്തിലാണ് കുറ്റവാളിയുടെ വീട് പോലീസ് തകര്‍ത്തത്. ആരെങ്കിലും ഇത്തരത്തിലുളള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്താല്‍ ഇതായിരിക്കും നടപടിയെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
Post Your Comments