ദോഹ: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകി ബഹ്റൈൻ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക്, ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിച്ച് 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ആവശ്യമെങ്കിൽ രണ്ടാം ഡോസ് ബൂസ്റ്റർ സ്വീകരിക്കാം.
ബൂസ്റ്റർ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ 9 മാസത്തെ ഇടവേളയിലും ഈ കുത്തിവെപ്പ് ആവർത്തിക്കുന്നതിനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പായി നേരത്തെ സ്വീകരിച്ച അതേ വാക്സിനോ, അല്ലെങ്കിൽ ഫൈസർ ബയോഎൻടെക് വാക്സിനോ സ്വീകരിക്കാം. അതേസമയം, രണ്ടാം ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നിർബന്ധമല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ ഡോസ്നി ർബന്ധമാക്കിയിട്ടില്ലാത്തതിനാൽ, രണ്ടാം ഡോസ് സ്വീകരിക്കാത്തവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് ഗ്രീനിൽ നിന്ന് യെല്ലോയിലേക്ക് മാറില്ലെന്നും മന്ത്രാലയം അറിയിച്ചു.
Read Also: ‘ദുരിതം തീരുന്നു’ കേരളത്തിന് അധിക മണ്ണെണ്ണ അനുവദിച്ച് കേന്ദ്ര സർക്കാർ
Post Your Comments