മുംബൈ: തുടർച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയ മുംബൈ ഇന്ത്യന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ശക്തനായ രാജാവും ദുര്‍ബലരായ സൈനികരുമുള്ള ഒരു ടീമാണ് മുംബൈ ഇന്ത്യന്‍സെന്നും, ഇത്തവണ മുംബൈ ടീമിൽ രോഹിതിന് വലിയ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും കൈഫ് പറഞ്ഞു.
‘രോഹിത്, നിങ്ങൾ കരുത്തനായ രാജാവായിരിക്കും. പക്ഷെ, നിങ്ങളുടെ സൈനികർ ദുർബലരാണെങ്കിൽ ആ യുദ്ധത്തിൽ നിങ്ങള്‍ക്ക് തോൽവിയായിരിക്കും ഫലം. ഇത്തവണ മുംബൈ ടീമിൽ രോഹിതിന് വലിയ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. സന്തുലിതമായ ടീമല്ല മുംബൈ. ഡാനിയൽ സാംസിനെയോ ബേസിൽ തമ്പിയെയോ മറ്റ് ടീമുകളൊന്നും ലക്ഷ്യമിട്ടില്ല. പക്ഷെ, മുംബൈ അവരെ ടീമിലെത്തിച്ചു. അത് മോശം തീരുമാനമായിരുന്നു. ബുംറക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്’ കൈഫ് പറഞ്ഞു.
Read Also:- ഈ ഭക്ഷണത്തിലൂടെ വണ്ണം കുറയ്ക്കാം!
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിൽ, മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ച പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പി. വെറും 15 പന്തുകളില്‍ നിന്ന് പുറത്താവാതെ 56 റണ്‍സെടുത്ത കമ്മിന്‍സും ഓപ്പണര്‍ വെങ്കടേഷ് അയ്യരുമാണ് കൊല്‍ക്കത്തയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. കമ്മിന്‍സ് രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. ഈ ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം നേടി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
Post Your Comments