ഹൈദരാബാദ്: ആന്ധ്രയിലെ ജഗന്മോഹന് റെഡ്ഡി മന്ത്രിസഭ രാജിവച്ചു. അമരാവതിയിലെ സെക്രട്ടറിയേറ്റില്‍ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് മന്ത്രിസഭ പിരിച്ചു വിടുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. മന്ത്രിസഭയിലെ 24 മന്ത്രിമാരും മുഖ്യമന്ത്രിയ്ക്ക് രാജി സമര്‍പ്പിച്ചു.
Read Also : ഇമ്രാൻ ഖാന് തിരിച്ചടി; പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
മന്ത്രിമാരുടെ രാജിക്കത്ത് വ്യാഴാഴ്ച തന്നെ പ്രത്യേക ദൂതന് വഴി ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന് കൈമാറി. 2024ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് തീരുമാനമെന്നാണ് സൂചന. ബുധനാഴ്ച, ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുമെന്ന് അദ്ദേഹം ഗവര്‍ണറെ അറിയിച്ചിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രിസഭയിലേക്ക് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുമെന്നും ഏപ്രില്‍ 9 ന് സത്യപ്രതിജ്ഞ നടക്കുമെന്നുമായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. നിലവിലെ മന്ത്രിമാരില്‍ നാല് പേര്‍ക്കൊഴികെ അധികാരം നഷ്ടപ്പെടുമെന്നായിരുന്നു വിവരമെങ്കിലും ഇന്ന് മുഴുവന്‍ പേരും രാജിവക്കുകയായിരുന്നു.
Post Your Comments