Latest NewsIndiaNews

നവദമ്പതികൾക്ക് സമ്മാനമായി പെട്രോളും ഡീസലും: സോഷ്യൽ മീഡിയയിൽ ചർച്ചയായി വിവാഹം

തമിഴ്നാട്: നവദമ്പതികൾക്ക് വ്യത്യസ്തമായ സമ്മാനവുമായി ബന്ധുക്കളും സുഹൃത്തുക്കളും. രാജ്യത്ത് ഇന്ധനവില വർദ്ധിച്ചു കൊണ്ടിരിക്കെ, വിവാ​ഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമാണ്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികൾക്ക് ലഭിച്ചത്. ​

ഗിരീഷ് കുമാർ-കീർത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും ഓരോ ലിറ്റർ പെട്രോളും ഡീസലും ദമ്പതികൾക്ക് സമ്മാനമായി നൽകുകയായിരുന്നു.

വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘മാതൃകയാക്കാവുന്ന വിവാഹ സമ്മാനം’ എന്ന് ചിലർ അഭിപ്രായം രേഖപ്പെടുത്തി. എന്നാൽ, വിവാഹം പവിത്രമായ കർമ്മമാണെന്നും പ്രതിഷേധത്തിനുള്ള വേദിയല്ലെന്നും മറ്റു ചിലർ പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button