റാന്നി: ഒന്നര വയസ്സുള്ള കുട്ടിയുമായി യുവതി തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍, പോലീസ് അന്വേഷണം പുരോഗമിക്കുന്നു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തു. മരിച്ച യുവതിയുടെയും ഭര്‍ത്താവിന്റെയും ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. എന്നാല്‍, ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ കാരണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പൊലീസ് .
Read Also ; ഉഡുപ്പിയിൽ കടലിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി: ഒരു മൃതദേഹം കൂടി കണ്ടെത്തി
തിങ്കളാഴ്ച വൈകിട്ടാണ് റാന്നി ഐത്തല മീമുട്ടുപാറ ചുവന്ന പ്ലാക്കല്‍ തടത്തില്‍ സജി ചെറിയാന്റെ ഭാര്യ റിന്‍സി (21), ഏക മകള്‍ അല്‍ഹാന എന്നിവരെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. പകല്‍ ഇവരെ വീടിനു പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന്, സജിയുടെ സഹോദരന്റെ മകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. കുഞ്ഞിന്റെ മൃതദേഹം ഊണുമുറിയിലും യുവതിയുടേത് തിണ്ണയിലുമാണ് കാണപ്പെട്ടത്.
തിങ്കഴാഴ്ച രാവിലെ 9.30 വരെ റിന്‍സി വാട്സ്ആപ്പില്‍ ആക്ടീവായിരുന്നു. അതിന് ശേഷമാണ്, മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പൊലീസ് നിഗമനം. വീട്ടില്‍ റിന്‍സിയും മോളും തനിച്ചാണ് താമസിക്കുന്നത്. റിന്‍സിയുടെ പിതാവ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു. മാനസികമായി അത്ര സ്ഥിരതയില്ലാത്തതിനാല്‍ മാതാവില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുവതിയുടെ ഫോണ്‍ രേഖകളില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Post Your Comments