Latest NewsNewsIndia

ഹിജാബ് ധരിച്ച് എത്തുന്നവര്‍ക്ക് പ്രീ യൂണിവേഴ്‌സിറ്റി ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുമതിയില്ല

നിയമം കൂടുതല്‍ കര്‍ശനമാക്കി കര്‍ണാടക

ബംഗളൂരു : ഹിജാബ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ഹിജാബിന്റെ പേരില്‍, സംസ്ഥാനത്ത് കലാപത്തിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഹിജാബ് ധരിച്ച് എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ടാം പ്രീ- യൂണിവേഴ്സിറ്റി കോളേജ് ബോര്‍ഡ് പരീക്ഷകള്‍ എഴുതാന്‍ അനുമതി നല്‍കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ് പറഞ്ഞു.

Read Also : സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നതിന് മുൻകൂർ നോട്ടീസ് നൽകിയിരുന്നോ? സിൽവർ ലൈൻ പദ്ധതിയിൽ വിശദീകരണം തേടി ഹൈക്കോടതി

സംസ്ഥാനത്ത് 90 ശതമാനം കോളേജുകള്‍ക്കും അവരവരുടേതായ യൂണിഫോം ഉണ്ട്. ബാക്കി 10 ശതമാനം കോളേജുകളില്‍ ആണ് യൂണിഫോം ഇല്ലാത്തത്. യൂണിഫോം ഉള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും അത് പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 22 മുതല്‍ അടുത്തമാസം 18 വരെയാണ് പ്രീ- യുണിവേഴ്സിറ്റി പരീക്ഷകള്‍ നടക്കുക. ഹിജാബ് ധരിച്ച് പരീക്ഷ എഴുതുന്നതിന് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ അതേ വിലക്ക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു.

വിദ്യാലയങ്ങളില്‍ ഹിജാബ് അനുവദിക്കില്ലെന്ന ഹൈക്കോടതി വിധി കര്‍ശനമായി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ ഹിജാബ് ധരിച്ച് എത്തുന്നവര്‍ക്ക് അനുമതി നല്‍കേണ്ടെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ അടുത്തിടെ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ള അദ്ധ്യാപകരെ പരീക്ഷാ ചുമതലയില്‍ നിന്നും മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button