Latest NewsKeralaNews

നന്നാക്കാനാണെങ്കിൽ ഓരോ സമുദായത്തിലുമുണ്ട്, എന്തിനാണ് ട്രോളുന്നതെന്ന് കെ.ജെ ജേക്കബ്

പള്ളിയിൽ കയറുമ്പോൾ എന്തൊക്കെ പാടില്ല എന്നതിനെക്കുറിച്ച് ഒരു മതപണ്ഡിതൻ പങ്കുവച്ച ഫ്ലക്സ് ബോർഡിനെ ട്രോളുന്നത് എന്തിനെന്ന് മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ്. ഒരു ആരാധനാലയത്തിൽ പ്രവേശിക്കുമ്പോൾ ചില മര്യാദകൾ പാലിക്കണം എന്ന് പറയുന്നതിൽ ട്രോളാൻ എന്താണുള്ളത് എന്നദ്ദേഹം ചോദിക്കുന്നു. മനുഷ്യർ പ്രാർത്ഥിക്കാൻ വരുന്ന സ്‌ഥലത്ത് വലിയ ബഹളം (ശബ്ദം കൊണ്ടുമാത്രമല്ല, കാഴ്ച കൊണ്ടും) വേണ്ട എന്നല്ലേ പുതിയ അറിയിപ്പിൽ പറയുന്നുള്ളൂ എന്നദ്ദേഹം ചോദിക്കുന്നു.

Also Read:ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി അബുദാബി

‘ലോകത്തെല്ലായിടത്തും ആരാധനാലയങ്ങൾക്ക് മനുഷ്യർ ഒരു പവിത്രത കല്പിക്കാറുണ്ട്. അതിൽ പെരുമാറ്റവും ആചാരമര്യാദകളും വസ്ത്രധാരണവും ഒക്കെയുണ്ടാകും. ഹജ്ജിന്റെ ഭാഗമായി മനുഷ്യർ ഓരോ ചടങ്ങുകൾ നിർവ്വഹിച്ചു നടന്നു പോകുന്നത് കാണാൻ തന്നെ ഒരു ചേലുണ്ട്. ക്രിസ്ത്യാനികൾക്ക് ‘സൺഡേ ബെസ്റ്റ്’ എന്ന പ്രയോഗം തന്നെയുണ്ട്; ഞായറാഴ്ച പള്ളിയിൽ പോകുമ്പോൾ ഏറ്റവും നല്ല ഉടുപ്പിട്ടുപോകണം എന്നതാണ് സങ്കല്പം. ക്ഷേത്രങ്ങളിൽ പുരുഷന്മാർ മേൽവസ്ത്രം ധരിക്കാൻ പാടില്ല. ശബരിമലയിൽ കറുപ്പോ നീലയോ വസ്ത്രം വേണം. നന്നാക്കാനാണെങ്കിൽ ഓരോ സമുദായത്തിലും കാക്കത്തൊള്ളായിരം കാര്യങ്ങൾ വേറെയുണ്ട്. ഈ ട്രോളുകളിൽ അത്തരം ഒരു താല്പര്യം കാണാൻ പറ്റുന്നില്ല’, കെ.ജെ ജേക്കബ് ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, പള്ളിക്ക് മുന്നിലെ ബോർഡിന് സമീപം ചിരിച്ചുകൊണ്ട് നിൽക്കുന്ന ഉസ്താദിനെ ട്രോളി ട്രോളർമാർ രംഗത്തുണ്ട്. കള്ളിത്തുണി, പുള്ളിത്തുണി, ഞെരിയാണിക്ക് താഴെ ഇറങ്ങുന്ന വസ്ത്രം, അമുസ്ലിം നാമങ്ങൾ എഴുതിയ ടീ ഷർട്ടുകൾ, ക്രോപ്പ് ചെയ്ത തലമുടി, മൊബൈൽ ഫോൺ എന്നിവ പള്ളിയ്ക്കകത്ത് നിരോധിച്ചിരിക്കുന്നു എന്നാണ് മതപണ്ഡിതൻ പങ്കുവച്ച ഫ്ലക്സ് ബോർഡിൽ പറയുന്നത്. സംഭവം വൈറലായതോടെ വിമർശനങ്ങളും ശക്തമാവുകയാണ്. ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരിയടക്കം വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button