ന്യൂഡല്‍ഹി: അതിർത്തി വഴി നുഴഞ്ഞു കയറാനുള്ള എല്ലാ പദ്ധതികളും പാളിയതോടെ ഇന്ത്യയെ സൈബർ ആക്രമണം നടത്താൻ പദ്ധതിയിട്ട് ചൈന. ഇന്ത്യന്‍ പവര്‍ സ്റ്റേഷനുകളെ സൈബര്‍ ആക്രമണത്തിലൂടെ തകര്‍ക്കാനാണ് ഇപ്പോൾ ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം. അമേരിക്കയിലെ ഒരു സ്വകാര്യ ഇന്റലിജൻസ് സ്ഥാപനം പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Also Read:ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
സൈബർ അറ്റാക്കിന്റെ ഭാഗമായി ഏഴ് ഇന്ത്യന്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകളില്‍ റെഡ് എക്കോ എന്ന ഹാക്കര്‍മാര്‍ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലഡാക്കിലേതുള്‍പ്പെടെയുള്ള സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകളെയാണ് ഹാക്കർമാർ ലക്ഷ്യം വച്ചിരിക്കുന്നത്.
ഇന്ത്യയിലെ വൈദ്യുത വിതരണത്തിന്റെ തത്സമയ പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന നിലയങ്ങളാണ് സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകൾ. ഇവയെ ഹാക്ക് ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ വൈദ്യുതി പ്രവർത്തനങ്ങൾ തകരാറിലാക്കാൻ സാധിക്കും. ഇതാണ് ഹാക്കർമാർ ലക്ഷ്യമിടുന്നത്. ചൈനയിലെ കമ്മൂണിസ്റ്റ് സർക്കാർ നേരിട്ടാണ് ഹാക്കർമാരുമായി പ്രവർത്തിക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ടിൽ ഈ കാര്യങ്ങൾ വ്യക്തമായിത്തന്നെ സൂചിപ്പിച്ചിരിക്കുന്നു.
Post Your Comments