Latest NewsUAENewsInternationalGulf

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി അബുദാബി

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനൊരുങ്ങി അബുദാബി. ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് അബുദാബിയുടെ തീരുമാനം. മലിനീകരണ തോത് കുറയ്ക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

Read Also: ഓഫീസർമാരും ചെയർമാനും തമ്മിലടി തുടരുമ്പോൾ കെ.എസ്.ഇ.ബി പരുത്തിപ്പാറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി: ജീവനക്കാരന് പരിക്ക്

നഗരത്തിലെ ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള നടപടികളും അബുദാബി സ്വീകരിക്കുന്നുണ്ട്. ഒറ്റത്തവണ-പ്ലാസ്റ്റിക്ക് ബാഗുകൾ നിരോധിക്കുക, വീണ്ടും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗങ്ങൾക്ക് തീരുവ ചുമത്തുക, ഇവയ്ക്ക് പകരം ദീർഘകാലം ഉപയോഗിക്കാവുന്ന ഇതരമാർഗ്ഗങ്ങൾ തേടുക തുടങ്ങി നിരവധി പദ്ധതികൾ ഈ നയത്തിന്റെ ഭാഗമായി പ്രാബല്യത്തിൽ വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ‘ഇന്ത്യ ഞങ്ങളുടെ ബിഗ് ബ്രദർ’, ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കുന്നതിനു പ്രധാനമന്ത്രിയ്ക്ക് നന്ദി: ജയസൂര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button