കൊച്ചി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന്, കമ്പനിയുടെ എണ്‍പത് ശതമാനം പെട്രോള്‍ പമ്പുകളും കഴിഞ്ഞ രണ്ടാഴ്ചയായി അടഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 200 ഹിന്ദുസ്ഥാന്‍ പെട്രോളിയം റീട്ടെയില്‍ ഔട്ട് ലെറ്റുകളാണ് സംസ്ഥാനത്ത് അടഞ്ഞു കിടക്കുന്നത്.
Read Also : ദേശദ്രോഹ കുറ്റം ചുമത്തുന്നതിനെ ചൊല്ലി തര്‍ക്കം, ബിനോയ് വിശ്വത്തിന്റെ വായ അടപ്പിച്ച് അമിത് ഷാ
ഇതില്‍ പലരും, ലോഡ് എടുക്കുന്നതിനായി മൂന്നു ദിവസം മുമ്പ് പണം മുന്‍കൂര്‍ അടച്ചിട്ടുള്ളവരുമാണ്. എന്നാല്‍, സംസ്ഥാനത്ത് ഇന്ധക്ഷാമം ഇല്ലെന്നാണ് എച്ച്പിസിഎല്‍ പറയുന്നത്.
എച്ച്പിസിഎല്ലിന്റെ ഇന്ധനം നിറയ്ക്കുന്നതിനുള്ള യൂണിറ്റുകള്‍ വൈകുന്നേരം 3.30 വരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ബിപിസിഎല്ലിന്റെയും ഐഒസിയുടെയും യൂണിറ്റുകളില്‍ വൈകുന്നേരം അഞ്ചുവരെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുണ്ട്.
Post Your Comments