അടിമാലി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. കുരിശുപാറ സ്വദേശിനി ഷീലയ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെയാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പീച്ചാട്, കുരിശുപാറ മേഖലകളിൽ നിരവധി ആളുകളെ ആക്രമിച്ച് ഭീതി പരത്തിയ കാട്ടുപന്നിയെ വനപാലകർ വെടിവച്ചു കൊന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു.
Read Also : ടി20 ലോകകപ്പില്‍ ആ ബൗളറെ ഇന്ത്യ ശരിക്കും മിസ് ചെയ്തു: രവി ശാസ്ത്രി
ആക്രമണകാരിയായ കാട്ടുപന്നിയെ വെടിവച്ച് കൊല്ലാൻ ഡിഎഫ്ഒ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്ന് രാത്രിയിലുൾപ്പെടെ കാട്ടുപന്നിക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെ പീച്ചാട് ഭാഗത്ത് കാട്ടുപന്നി വീണ്ടും തോട്ടംതൊഴിലാളിയെ ആക്രമിച്ചു.
വിവരമറിഞ്ഞെത്തിയ പ്രദേശവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് നടത്തിയ തെരച്ചിലിൽ കാട്ടുപന്നിയെ കണ്ടെത്തി വെടിവച്ച് കൊന്നു. മച്ചിപ്ലാവ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബിനോജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കാട്ടുപന്നിയെ കൊന്നത്.
Post Your Comments