കീവ്: യുദ്ധ ഭീതിയിൽ ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇളവ് നൽകുമെന്ന് യുക്രെയ്ൻ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അവസാന വർഷം നടക്കുന്ന ഫൈനൽ ഇയർ പരീക്ഷ ഒഴിവാക്കി. പകരം, പഠന മികവിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ പാസ്സാക്കും.
മൂന്നാം വർഷം നടക്കുന്ന ക്രോക്ക് വൺ പരീക്ഷ അടുത്ത അക്കാദമിക് വർഷത്തിലേക്ക് നീട്ടിയെന്ന് യുക്രെയ്ൻ അറിയിച്ചതായി മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് തുടർപഠനം ഒരുക്കാൻ ഹംഗറി, റൊമാനിയ, ചെക് റിപ്പബ്ലിക്, കസാഖിസ്ഥാൻ, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്. യുക്രെയ്നിന് സമാനമാണ് ഈ രാജ്യങ്ങളിലെ മെഡിക്കൽ വിദ്യാഭ്യാസമെന്നും എസ്.ജയ്ശങ്കർ പറഞ്ഞു.
Post Your Comments