പ്രമേഹത്തെ നേരിടാന്‍ വീട്ടുഭക്ഷണങ്ങള്‍ക്ക് സാധിക്കുമെന്നും ഇത്തരം ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താനും ഗവേഷകരുടെ നിര്‍ദ്ദേശം. ആരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ ടെപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും അതുവഴി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. പോഷക സമൃദ്ധമായതും ജീവിതശൈലിക്കിണങ്ങുന്നതുമായ ഭക്ഷണം വീട്ടില്‍ ഒരുക്കി പ്രമേഹം തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
ഇലക്കറികളും പഴവര്‍ഗങ്ങളും ധാന്യങ്ങളും മാംസവും പാലും പയറു വര്‍ഗങ്ങളും എല്ലാം ഉള്‍പ്പെടുത്തുന്നതാണ് സമീകൃതാഹാരമെന്നു പറയുന്നത്. മെഡിക്കല്‍ ജേണലായ PLOS മെഡിസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ പബ്ലിക് ഹെല്‍ത്ത് സ്‌കൂളിലെ വിദഗ്ദ്ധരാണ് ഈ പഠനം നടത്തിയിരിക്കുന്നത്.
Read Also : അപകടത്തിൽപ്പെട്ട വയോധികയുടെ മാല മോഷ്ടിച്ച പ്രതി പിടിയിൽ
ഭക്ഷണരീതി തന്നെയാണ് പ്രമേഹം പോലെയുള്ള രോഗങ്ങള്‍ക്ക് ഒരു പരിധിവരെ കാരണമാകുന്നത്. നമ്മുടെ പുതിയ തലമുറ കൂടുതല്‍ ആശ്രയിക്കുന്നത് ഫാസ്റ്റ് ഫുഡിനെയാണ്. പലപ്പോഴും, പുറത്തു നിന്നും സാധാരണ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന വ്യക്തികള്‍ക്ക് വീട്ടുഭക്ഷണം കഴിക്കുന്നവരേക്കാള്‍ 15 ശതമാനം അധികം ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനിടയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
Post Your Comments