ErnakulamLatest NewsKeralaNattuvarthaNews

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​യോ​ധി​കയു​ടെ മാ​ല മോ​ഷ്ടി​ച്ച പ്രതി പിടിയിൽ

അ​മ്പാ​ട്ടു​കാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി തു​ള​സി (65) യെ​യാ​ണ് വാ​ഹ​ന​മി​ടി​ച്ച​ത്

ആ​ലു​വ: വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച യു​വാ​വ് അറസ്റ്റിൽ. അ​മ്പാ​ട്ടു​കാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി തു​ള​സി (65) യെ​യാ​ണ് വാ​ഹ​ന​മി​ടി​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​മ്പാ​ട്ടു​കാ​വ് മാ​ങ്കാ​യി​പ്പ​റ​മ്പ് അ​നി​ൽ​കു​മാ​ർ (46) ആ​ണ് മാ​ല ക​വ​ർ​ന്ന​തി​ന് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലു​വ പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

ക​ഴി​ഞ്ഞ 30ന് ​ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെയാണ് സംഭവം. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തു​ള​സി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​നി​ൽ​കു​മാ​ർ സ്വ​യം മു​ന്നോ​ട്ടു​വ​രി​ക​യാ​യി​രു​ന്നു. അ​തു​വ​ഴി​വ​ന്ന കാ​റി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. യാ​ത്രാ​മ​ധ്യേ തു​ള​സി മ​ര​ണ​മ​ട​ഞ്ഞു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ലാ​ണ് മാ​ല കാ​ണാ​താ​യ വി​വ​രം ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, പൊലീ​സി​ൽ പ​രാ​തി ന​ൽ​കി.

Read Also : മദ്യപിച്ചെത്തിയ ​ഗൃഹനാഥൻ വീടിന് തീയിട്ടപ്പോൾ ഭാര്യയും മൂന്ന് മക്കളും രക്ഷപ്പെട്ടത്

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ അന്വേഷണത്തിൽ, പ​രി​ക്കേ​റ്റ് കി​ട​ക്കു​മ്പോ​ൾ തു​ള​സി​യു​ടെ ക​ഴു​ത്തി​ൽ മാ​ല​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ മാ​ല ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തി. യാ​ത്രാ​മ​ധ്യേ, അ​നി​ൽ​കു​മാ​ർ മാ​ല ഊ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു.

തു​ള​സി​യെ ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. ഈ ​വാ​ഹ​ന​മോ​ടി​ച്ച പൊ​യ്ക്കാ​ട്ടു​ശേ​രി ചു​ണ്ടം​തു​രു​ത്തി​ൽ അ​ഭി​രാ​മി (22) നെ​യും പൊലീ​സ് പി​ടി​കൂ​ടി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button