കുറ്റിപ്പുറം: തങ്ങൾപടിയിൽ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. തിരൂർ പറവണ്ണ സ്വദേശി അരയന്‍റെ പുരയ്ക്കൽ ഫെമിസാണ് (29) പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സംഭവശേഷം, എറണാകുളത്തേക്ക് മുങ്ങി. തുടർന്ന്, ഇടുക്കിയിലേക്ക് കടന്ന ഇയാൾ വിവിധ ലോഡ്ജുകളിൽ താമസിച്ച് വരുകയായിരുന്നു. ഇതിനിടെ കാമുകിയെ കാണാൻ പോകവെയാണ് അന്വേഷണ സംഘത്തിന്‍റെ വലയിലായത്.
തിരൂർ പറവണ്ണ സ്വദേശി മാങ്ങാട്ടയിൽ ആഷിഖ്, കൂട്ടായി ഐദ്രൂന്‍റെ വീട്ടിൽ നിസാമുദ്ദീൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തങ്ങൾപ്പടിയിൽ രാത്രി ചായ കുടിക്കാനെത്തിയവരെ ഭീഷണിപ്പെടുത്തുകയും ഇത് ചോദ്യം ചെയ്ത ഒരാളെ മർദിക്കുകയും നാട്ടുകാർ പ്രതികളെ വളഞ്ഞപ്പോൾ സംഘത്തിലെ ഒരാൾ കത്തിയൂരി കുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
Read Also : പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ : പ്രേരണാക്കുറ്റത്തിന് രണ്ടുപേർ പിടിയിൽ
സംഭവത്തിൽ കേസെടുത്ത കുറിപ്പുറം പൊലീസ്, വിവിധയിടങ്ങളിലെ സി.സി.ടി.വി പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന്, തിരൂർ പൊലീസിന്‍റെ സഹായത്തോടെ രണ്ട് പ്രതികളെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. മറ്റൊരു കൂട്ടുപ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി. എസ്.ഐ പ്രമോദ്, എ.എസ്.ഐമാരായ അബ്ദുൽ മജീദ്, ജയപ്രകാശ്, എസ്.സി.പി.ഒ രാജേഷ്, ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments