കട്ടപ്പന: മീൻ പിടിക്കുന്നതിനിടെ വിദ്യാർത്ഥി പടുതക്കുളത്തിൽ വീണ് മരിച്ചു. വാഴയ്ക്കൽ സൂര്യയുടെ മകൻ പ്രശാന്ത് (10) ആണ് മരിച്ചത്.
Read Also : കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎം പാര്‍ട്ടിക്ക് ആശംസ നേര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
കട്ടപ്പനയ്ക്കു സമീപം മേട്ടുക്കുഴിയിലാണ് സംഭവം. മീൻ പിടിക്കുന്നതിനിടെ കുട്ടി, കുളത്തിലേക്കു കാൽ തെന്നി വീഴുകയായിരുന്നു. കുട്ടിയുടെ പിതാവ് ജോലി ചെയ്യാൻ എത്തിയ സ്ഥലത്തെ പടുതാക്കുളത്തിലാണ് കുട്ടി വീണത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments