KannurLatest NewsKeralaNattuvarthaNews

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യ, അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈന: യെച്ചൂരി

കണ്ണൂർ: അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യയെന്ന് ആരോപണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പല രംഗത്തും അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈനയാണെന്നും ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. കണ്ണൂരിൽ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വാഡ് സഖ്യത്തില്‍നിന്ന് ഇന്ത്യ പിന്‍മാറണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. റഷ്യ – ഉക്രൈൻ യുദ്ധത്തിന് കാരണക്കാര്‍ അമേരിക്കയാണെന്നും നാറ്റോ വിപുലീകരിക്കാനുള്ള അമേരിക്കയുടെ ശ്രമം സാമ്രാജ്യത്വ ഇടപെടല്‍ ലക്ഷ്യമിട്ടുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ യുദ്ധം റഷ്യയും അമേരിക്കയും തമ്മിലാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button