ഡല്‍ഹി: ഉക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവു നല്‍കുമെന്ന് അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മൂന്നാംവര്‍ഷ പരീക്ഷകൾ നീട്ടിവയ്ക്കുമെന്നും അവസാന വര്‍ഷ പരീക്ഷ ഒഴിവാക്കി, പഠന മികവ് കണക്കിലെടുത്ത് ഫലം പ്രസിദ്ധീകരിക്കുമെന്നും ഉക്രൈന്‍ അധികൃതർ അറിയിച്ചതായി മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ തുടര്‍ പഠനത്തിനുവേണ്ടി ഹംഗറി, ചെക്ക് റിപബ്ലിക്, പോളണ്ട്, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തിവരികയാണെന്ന് എസ് ജയശങ്കര്‍ ലോക്‌സഭയില്‍ അറിയിച്ചു. ഉക്രൈനിലേതിന് സമാനമായ വിദ്യാഭ്യാസ രീതിയാണ് ഈ രാജ്യങ്ങളെല്ലാം പിന്തുടരുന്നതെന്നും അതിനാലാണ് ഇവരുമായി ചര്‍ച്ച നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാമ്പത്തിക വളര്‍ച്ചയിൽ ഇന്ത്യ കുതിക്കുന്നു, ചൈനയുടെ വളര്‍ച്ച താഴും: വ്യക്തമാക്കി എഡിബി റിപ്പോര്‍ട്ട്
ഉക്രൈനില്‍ നിന്ന് പഠനം മുടങ്ങി നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ ഉക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക് പോയത് ഗുണകരമായെന്നും ഇന്ത്യ അത്തരത്തില്‍ ഇടപെട്ടതിനാലാണ് ഉക്രൈനും അയല്‍ രാജ്യങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് പരിഗണന നല്‍കിയതെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
Post Your Comments