ബംഗളൂരു: ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്ക് വിലക്കേര്‍പ്പെടുത്തണമെന്ന വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോടതി വിധി നടപ്പിലാക്കുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read:ഏറ്റവും പുതിയ ടാബ്‌ലെറ്റുമായി റിയല്‍മി ഇന്ത്യന്‍ വിപണിയിലേയ്ക്ക്
‘പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോഴുള്ള ശബ്ദനിയന്ത്രണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തായിരിക്കും ഘട്ടം ഘട്ടമായി ഇത് നടപ്പാക്കുക. ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കുമ്പോഴുള്ള ഡെസിബലിന്‍റെ അളവ് സംബന്ധിച്ചാണ് ഹൈക്കോടതി ഉത്തരവുള്ളത്. ഇത് നടപ്പാക്കാത്തതെന്തെന്ന് ചോദിച്ചുള്ള കോടതിയുടെ മറ്റൊരു ഉത്തരവുമുണ്ട്’, ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.
‘ഒരോ ജില്ലയിലും ഡെസിബല്‍ മീറ്റര്‍ വാങ്ങിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ഹൈകോടതി ഉത്തരവ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഉച്ചഭാഷിണികള്‍ ബലംപ്രയോഗിച്ച് നീക്കംചെയ്യില്ല. സര്‍ക്കാറിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ഏതെങ്കിലും സംഘടനയെയോ വ്യക്തിയെയോ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല. സമാധാന അന്തരീക്ഷം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. വിവിധ സംഘടനകളുമായി സമാധാന ചര്‍ച്ച നടത്തിവരുകയാണ്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments