KeralaLatest NewsNewsIndia

ശബരിമല വിഷയം പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടര്‍മാരെ അകറ്റി, ആര്‍.എസ്.എസിന്റെ സ്വാധീനം തിരിച്ചറിയാൻ വൈകി:സംഘടനാ റിപ്പോർട്ട്

കണ്ണൂർ: ത്രിപുരയിലും പശ്ചിമ ബംഗാളിലും ആർ.എസ്.എസിനുള്ള സ്വാധീനം മനസിലാക്കാൻ വളരെയധികം വൈകിയെന്ന് സി.പി.എം സംഘടനാ റിപ്പോര്‍ട്ട്. ബി.ജെ.പിയെ വിലകുറച്ച് കണ്ടെന്നും, ഈ രണ്ട് സംസ്ഥാനങ്ങളിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയാണ് പ്രധാന എതിരാളികളായി കണ്ടതെന്നും സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആര്‍.എസ്.എസിനെക്കുറിച്ചുള്ള പഠനം പാർട്ടി ക്ലാസുകളിൽ നിർബന്ധമാക്കണമെന്നാണ് പുതിയ നിർദേശം.

പാര്‍ട്ടി അംഗത്വത്തില്‍ ഇടിവ് ഉണ്ടായെന്നും കണ്ടെത്തി. കേരളത്തില്‍ പശ്ചിമ ബംഗാളിന്റെ മൂന്നിരട്ടി അംഗങ്ങള്‍ ഉണ്ട്. സി.പി.എം അംഗങ്ങളുടെ ആകെ എണ്ണം 9,85,757 ആണ്. ഇതില്‍ 5, 27, 174 പേര്‍ കേരളത്തില്‍ നിന്നാണ്. പശ്ചിമ ബംഗാളിലെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു. 31 വയസിന് താഴെയുള്ളവരുടെ എണ്ണത്തില്‍ കേരളത്തില്‍ നേരിയ വര്‍ദ്ധനയുണ്ട്. പക്ഷെ, മറ്റ് സംസ്ഥാനങ്ങളിൽ നേരെ മറിച്ചാണ്. ശബരിമല വിഷയം പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടര്‍മാരെ അകറ്റിയെന്ന വിമര്‍ശനമുയരുന്നതിനിടെ, ബംഗാൾ അടക്കമുള്ള ഇടങ്ങളിൽ അംഗങ്ങളിൽ കുറവുണ്ടെന്ന സംഘടനാ റിപ്പോർട്ട് തന്നെ പുറത്തുവരുന്നത്. അംഗത്വത്തിലെ ഈ കുറവാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നാണ് പാർട്ടി നിരീക്ഷിക്കുന്നത്.

Also Read:അബദ്ധത്തിൽ സംഭവിച്ചതല്ല! അമ്മായി അമ്മയെ ചവിട്ടി വീഴ്ത്തി തല തറയിലിടിപ്പിച്ചു: മകന്റെ മൊഴി പുറത്ത്

പാര്‍ട്ടി സെന്ററിനും പൊളിറ്റ് ബ്യൂറോയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. സംഘടനാ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ പി.ബി പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പ്രാദേശിക പ്രക്ഷോഭങ്ങള്‍ വളര്‍ത്താനായില്ലെന്നും റിപ്പോർട്ട് വിമർശിക്കുന്നു. പിന്തിരിപ്പന്‍ രീതികൾ അടുത്തിടെയായി വർധിച്ചെന്നും ഇത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാന്‍ സമരം ഒഴിവാക്കുന്നുവെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ധാര്‍ഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button