ചന്ദ്രപൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ജനങ്ങൾ കഴിഞ്ഞ ദിവസം അവിശ്വസനീയമായ ഒരു കാഴ്ച കണ്ടതിന്റെ അമ്പരപ്പിലാണ് ഇപ്പോഴും. ആകാശത്ത് ഒരു വിചിത്ര കാഴ്ചയായിരുന്നു അവർ കണ്ടത്. പ്രകാശമുള്ള ഒരു വസ്തു ആകാശത്ത് കടന്നുപോകുകയായിരുന്നു. ഉൽക്കയാണെന്നായിരുന്നു ജനങ്ങൾ കരുതിയത്. പൊടുന്നനെ, ആ വസ്തു കത്തിജ്വലിക്കുന്ന സൂര്യന്റെ നിറത്തോട് കൂടി ഭൂമിയിലേക്ക് പതിച്ചു. തുറസായ സ്ഥലത്ത് അതിഭീകരമായ ശബ്ദത്തോടെ അത് വന്നു പതിച്ചു. സമീപത്തുണ്ടായിരുന്ന ജനങ്ങളെല്ലാം ഓടി രക്ഷപ്പെടുകയായിരുന്നു.
മഹാരാഷ്ട്രയിൽ തകർന്ന് വീണത് ചൈനീസ് റോക്കറ്റ് റോക്കറ്റിന്റെ ഭാഗമാണ് എന്നാണ് പുതിയ കണ്ടെത്തൽ. ഇവിടെ നിന്നും റോക്കറ്റിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആകാശത്തില്‍ നിന്ന് നിലംപതിച്ച വലിയ ലോഹ വളയവും ഗോളവും, കഴിഞ്ഞ വര്‍ഷം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ചൈനീസ് റോക്കറ്റിന്റേതാകാമെന്ന് ഉദ്യോഗസ്ഥര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ശനിയാഴ്ച പതിക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ (6.5-10 അടി) വ്യാസവും 40 കിലോഗ്രാം (90 പൗണ്ട്) ഭാരവും വരുന്ന ലോഹവളയം ആണ് ശനിയാഴ്ച വൈകീട്ട് ഗ്രാമപ്രദേശത്ത് നിന്നും കണ്ടെത്തിയത്.
‘ഞങ്ങള്‍ ഒരു വിരുന്ന് ഒരുക്കുന്നതിന്റെ തിരക്കില്‍ ഗ്രാമത്തിലെ ഒരു തുറസ്സായ സ്ഥലത്ത് സ്‌ഫോടനത്തോടെ ഒരു ചുവന്ന ഡിസ്‌ക് വീണപ്പോള്‍ ആകാശം മുഴുവന്‍ ജ്വലിച്ചു’, മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീ പറഞ്ഞു.
അര മീറ്റര്‍ (1.5 അടി) വ്യാസമുള്ള ഒരു വലിയ ലോഹഗോളമാണ് നിലം പതിച്ച മറ്റൊരു വസ്തു. ജില്ലയിലെ തന്നെ മറ്റൊരു ഗ്രാമത്തിലാണ് ഈ ഗോളം വീണത്. പരിശോധനയ്ക്ക് വേണ്ടി നിലംപതിച്ച അവശിഷ്ടങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ആകാശത്ത് നിന്ന് വീണ വസ്തുക്കളുടെ കൂടുതല്‍ ഭാഗങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലേക്കും അയച്ചിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Also Read:അബദ്ധത്തിൽ സംഭവിച്ചതല്ല! അമ്മായി അമ്മയെ ചവിട്ടി വീഴ്ത്തി തല തറയിലിടിപ്പിച്ചു: മകന്റെ മൊഴി പുറത്ത്
ചൈനയുടെ ലോങ് മാര്‍ച്ച് 3 ബി റോക്കറ്റിന്റെ ഒരു ഭാഗവുമായി ഭൂമിയില്‍ പതിച്ച ഈ വളയത്തിന് സാമ്യമുണ്ടെന്ന് ഹാര്‍വാര്‍ഡ്-സ്മിത്സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ബഹിരാകാശ നിരീക്ഷകനായ ജോനാഥന്‍ മക്ഡവല്‍ ട്വീറ്റ് ചെയ്തു. വസ്തുക്കള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ കൂടുതല്‍ അളവിലുള്ള താപവും ഘര്‍ഷണവും സൃഷ്ടിക്കപ്പെടും. അത് അവ കത്താനും നിര്‍വീര്യമാകാനും സാധ്യമാകും. 2020ല്‍ മറ്റൊരു ചൈനീസ് ലോങ് മാര്‍ച്ച് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഐവറി കോസ്റ്റിലെ ഗ്രാമങ്ങളില്‍ നിലംപതിച്ചിരുന്നു. ഇത് ആ ഗ്രാമത്തിന് നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
Chinese rocket stage re-enters Earth’s atmosphere and burns up over the skies of India, causing some panic pic.twitter.com/XurtyFh5Be
— BNO News (@BNONews) April 2, 2022
Post Your Comments