KannurKeralaNattuvarthaLatest NewsNews

രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ബിജെപിയുടെ സ്വാധീനം, അടിയന്തരമായി ശക്തിപ്പെടുത്തിയില്ലെങ്കിൽ മടങ്ങിവരാനാകില്ല: സിപിഎം

കണ്ണൂർ: ബിജെപിയുടെ വളർച്ച തടയുന്നതിന് ബദൽ മുന്നണിയുടെ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. പ്രമേയം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനത്തിൽ അവതരിപ്പിക്കും.

രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളെ അടിയന്തരമായി ശക്തിപ്പെടുത്തിയില്ലെങ്കിൽ ത്രിപുരയിലെയും ബംഗാളിലെയും തകർച്ചയിൽനിന്ന് മടങ്ങിവരാനാകില്ലെന്നും ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷണം പാർട്ടി ഏറ്റെടുത്ത് നടപ്പിലാക്കണമെന്നും പ്രമേയത്തിൽ പറയുന്നു.

സൂര്യനില്‍ വന്‍ പൊട്ടിത്തെറി, പ്ലാസ്മ ഫിലമെന്റുകള്‍ തെറിക്കും : ഭൂമിയിലേയ്ക്ക് ഭൗമ കാന്തിക കൊടുങ്കാറ്റ് ആഞ്ഞ് വീശും

രാജ്യത്തെ മുഖ്യരാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി ഉയര്‍ന്നുവെന്നും അതിവേഗം പടര്‍ന്നുപിടിക്കുന്ന ആര്‍എസ്എസ് ശൃംഖലയുടെ അടിത്തറയില്‍ ബിജെപിയുടെ സ്വാധീനം രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്തുന്നുണ്ടെന്നും പ്രമേയത്തിൽ പറയുന്നു. അധികാരം നിലനിർത്താൻ സിബിഐ, ഇഡി, മറ്റു കേന്ദ്ര ഏജന്‍സികള്‍ എന്നിവയെ ഉപയോഗിച്ച്, സർക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

എൻസിപി, ശിവസേന നേതാക്കൾക്കെതിരെ ഇഡി കേസ് തുടരുന്നതിനിടെ, പ്രധാനമന്ത്രിയെ കണ്ട് ശരദ് പവാർ

‘കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ സ്വാധീനവും സംഘടനാ ശക്തിയും ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലെയും നിരവധി നേതാക്കള്‍ ബിജെപിയിലേക്കു കൂറുമാറുന്നതിന്‍റെ ഫലമായി കോൺഗ്രസ് തുടര്‍ച്ചയായ പ്രതിസന്ധികളില്‍ മുങ്ങിയിരിക്കുകയാണ്. മതനിരപേക്ഷമാണെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഹിന്ദുത്വ കക്ഷികള്‍ക്ക് ആശയപരമായ വെല്ലുവിളി ഉയര്‍ത്താന്‍ കോൺഗ്രസിന് കഴിയുന്നില്ല. പലപ്പോഴും അനുരഞ്ജന സമീപനമാണു സ്വീകരിക്കുന്നത്. ദുര്‍ബലമായ കോണ്‍ഗ്രസിന് എല്ലാ മതനിരപേക്ഷ പ്രതിപക്ഷ പാര്‍ട്ടികളെയും അണിനിരത്താന്‍ കഴിയുന്നില്ല,’ സിപിഎം കരട് പ്രമേയത്തിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button