corona positive storiesCOVID 19KeralaLatest NewsNews

361 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Read Also: ബജറ്റ് സ്മാർട്ട്ഫോണുമായി നോക്കിയ, സി 01 പ്ലസ് വിപണിയിൽ: വിശദവിവരങ്ങൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍, രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ, സംസ്ഥാനത്തെ ആകെ മരണം 68,228 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 369 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 45, കൊല്ലം 13, പത്തനംതിട്ട 30, ആലപ്പുഴ 17, കോട്ടയം 18, ഇടുക്കി 25, എറണാകുളം 110, തൃശൂര്‍ 53, പാലക്കാട് 2, മലപ്പുറം 5, കോഴിക്കോട് 35, വയനാട് 5, കണ്ണൂര്‍ 10, കാസര്‍ഗോഡ് 1 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ, 2467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Read Also: കോൺഗ്രസുമായി ചേർന്ന് മത്സരിച്ചാലും സിപിഎമ്മിന് ബിജെപിയെ തകർക്കാനാവില്ല: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button