KeralaLatest NewsNewsIndia

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം: ഭര്‍ത്താവും ഭാര്യയും വേണ്ട, ഇണ മതി – സുപ്രിയ സുലേയ്ക്ക് കൈയ്യടിച്ച് ബിന്ദു അമ്മിണി

ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനും എൽ.ജി.ബി.ടി.ക്യൂ.ഐ.എ വിവാഹത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച എൻ.സി.പി എം.പി സുപ്രിയ സുലേയ്ക്ക് കൈയ്യടിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ‘ഭാര്യ, ഭർത്താവ്’ എന്ന നൂറ്റാണ്ടുകളായി പേറുന്ന അടിമത്തം കൂടി അവസാനിപ്പിക്കാനുള്ള ആഹ്വാനം തീർച്ചയായും പുരോഗമന മനുഷ്യർക്കാകെ അഭിമാനവും ആവേശവും പകരുന്നതാണെന്ന് ബിന്ദു അമ്മിണി തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. മധുവന്തി വൈദേഹി എന്നയാളുടെ പോസ്റ്റ് ആണ് ബിന്ദു അമ്മിണി പങ്കുവെച്ചിരിക്കുന്നത്.

1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റിന്റെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്തുകൊണ്ട് ‘ഭർത്താവ്’, ‘ഭാര്യ’ എന്നീ വാക്കുകൾക്ക് പകരം ‘ഇണ’ എന്നാക്കി മാറ്റാനും ബില്ലിൽ നിർദ്ദേശമുണ്ട്. രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കിൽ വിവാഹപ്രായം 21 വയസും, സ്ത്രീകളാണെങ്കിൽ 18 വയസും ആയി നിജപ്പെടുത്താനാണ് ബില്ലിൽ ആവശ്യപ്പെടുന്നത്. സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ട് 2018ൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി നിയമം റദ്ദാക്കിയിരുന്നു. ഇത് വളരെ പുരോഗമനപരമായ ഒരു മാറ്റമായിരുന്നെങ്കിലും, എൽ.ജി.ബി.ടി.ക്യൂ.ഐ.എ വ്യക്തികൾ ഇപ്പോഴും സമൂഹത്തിനുള്ളിൽ വിവേചനം നേരിടുന്നുതായി സുപ്രിയ സുലേ പറഞ്ഞു.

Also Read:സ്വാധീനം കേരളത്തില്‍ മാത്രം, രാജ്യത്താകെയുള്ള അംഗങ്ങളിൽ പകുതിയും കേരളത്തിൽ നിന്ന്: ത്രിപുരയിലും ബംഗാളിലും വന്‍കുറവ്

എല്ലാ ന്യൂനപക്ഷ ലിംഗ വിഭാഗങ്ങൾക്കും കൂടി ഇണയായി ജീവിക്കാനുള്ള, വിവാഹത്തിന് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബില്‍ വിജയിക്കുക തന്നെ വേണമെന്ന് ബിന്ദു അമ്മിണി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു. ‘ഭാര്യ, ഭർത്താവ് എന്നത് അവസാനിപ്പിക്കണം എന്ന് പറയുമ്പോൾ, ഇതാരെയും അവഹേളിക്കാനോ ഇപ്പോഴുള്ള ദമ്പതികളെ പരിഹസിക്കാനോ അല്ല.
പകരം, ഇണകളായി പരസ്പരം ഒരേ അവകാശവും സ്വാതന്ത്ര്യവും വിശ്വാസവും പ്രണയവും വാത്സല്യവും എല്ലാം പകരുന്ന ബോധം ആകണം ഭാര്യാഭർതൃ സങ്കല്പം എന്നതാണ് അതിന്റെ ഉദ്ദേശം. അല്ലാതെ വിവാഹം തകർക്കലല്ല അതിന്റെ ലക്ഷ്യം’, പോസ്റ്റിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button