,കണ്ണൂര്‍: കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍, പാര്‍ട്ടിക്കു കാര്യമായി വളര്‍ച്ച നേടാനായതു കേരളത്തില്‍ മാത്രമാണെന്ന് സി.പി.എം. സംഘടനാറിപ്പോര്‍ട്ടില്‍ വിലയിരുത്തൽ. രാജ്യത്താകെയുള്ള അംഗത്വത്തില്‍ പകുതിയിലേറെയും കേരളത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ചുവപ്പുകോട്ടയായിരുന്ന പശ്ചിമബംഗാളില്‍, 2017-ല്‍ 2,08,923 അംഗങ്ങളുണ്ടായിരുന്നു. അതിപ്പോള്‍ 1,60,827 ആയി കുറഞ്ഞു. കേരളത്തിൽ പശ്ചിമ ബംഗാളിൻറെ മൂന്നിരട്ടി അംഗങ്ങൾ ഉണ്ട്.
സിപിഎം അംഗങ്ങളുടെ ആകെ എണ്ണം 9,85,757 ആണ്. ഇതിൽ 5, 27, 174 പേർ കേരളത്തിൽ നിന്നാണ്. 2017-ല്‍ 97,990 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍, 50,612 പേരേയുള്ളൂ. ത്രിപുരയില്‍ അംഗസംഖ്യ പകുതിയായി കുറഞ്ഞു. പാർട്ടിയും ബഹുജന സംഘടനകളും ഭരണത്തിൻറെ അനുബന്ധങ്ങളാകരുതെന്ന് റിപ്പോർട്ട് പറയുന്നു. ജനങ്ങൾക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ലോക്സഭ തെരഞ്ഞെടുപ്പിൽ മത ന്യൂനപക്ഷ പിന്തുണ കൊണ്ട് പാർട്ടിക്ക് ദേശീയ തലത്തിൽ ബിജെപിയെ നേരിടാനാവില്ലെന്ന് വിലയിരുത്തി.
പശ്ചിമബംഗാളിൽ പാർട്ടി തകർന്നടിഞ്ഞു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാൾ കമ്മിറ്റിക്ക് കുറിപ്പ് നൽകി. തൃണമൂലിനും ബിജെപിക്കുമിടയിൽ ഒത്തുകളിയെന്ന വിലയിരുത്തൽ പിഴവായിരുന്നു. കേന്ദ്രകമ്മിറ്റി നിർദ്ദേശം ലംഘിച്ചാണ് കോൺഗ്രസും ഐ എസ് എഫും ഉൾപ്പെട്ട സംയുക്ത മുന്നണി ഉണ്ടാക്കിയത്.
read also: ആർഎസ്എസിനെക്കുറിച്ചുള്ള പഠനം പാർട്ടി ക്ലാസിൽ നിർബന്ധമാക്കണമെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്
പിന്നോക്ക ജാതി വിഭാഗങ്ങളെ കൂട്ടിച്ചേർത്തുള്ള തെലങ്കാന പരീക്ഷണം പിബി തള്ളി. ജാതി യാഥാർത്ഥ്യമെന്നും പിന്നോക്ക ദളിത് വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കണമെന്നും തെലങ്കാന വാദിച്ചു. പിബിയും സിസിയും ഇത് മാർക്സിസ്റ്റ് വിരുദ്ധ നിലപാടെന്ന് പ്രമേയം പാസ്സാക്കി.
Post Your Comments