Latest NewsIndiaNews

സൈനികനാകാൻ മോഹം: സ്വപ്ന സാഫല്യത്തിനായി രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്ക് ഓടി സുരേഷ്, വീഡിയോ

ന്യൂഡൽഹി: കോവിഡ് കാരണം പാതി വഴിയിലായ സൈനിക റിക്രൂട്ട്മെന്റ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യുവാക്കൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി, രാജസ്ഥാനിൽ നിന്ന് ഡൽഹിലേക്ക് ഓടി യുവാവ്. രാജസ്ഥാനിലെ സിക്കറിൽ നിന്നുള്ള സുരേഷ് ആണ് വ്യത്യസ്ത രീതിയിൽ പ്രതിഷേധം ആരംഭിച്ചത്. കോവിഡ് കാരണം ഏകദേശം 2 വർഷമായി സൈനിക റിക്രൂട്ട്‌മെന്റ് മുടങ്ങിക്കിടക്കുകയാണ്. റിക്രൂട്ട്‌മെന്റ് പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലായിരുന്നു ഇതിനെതിരെ, നൂറുകണക്കിന് യുവാക്കൾ ജന്തർമന്തറിൽ നേരത്തെ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് സുരേഷിന്റെ ഈ ഓട്ടവും.

Also Read:ഐപിഎല്ലില്‍ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് സണ്‍റൈസേഴ്സ് താരം

മാർച്ച് 29 നായിരുന്നു സുരേഷ് തന്റെ ഓട്ടം ആരംഭിച്ചത്. ചൊവ്വാഴ്ചയോടെ 350 കിലോമീറ്ററിലധികം ദൂരമാണ് സുരേഷ് പിന്നിട്ടിരിക്കുന്നത്. ഓരോ മണിക്കൂറിലും 6 കിലോമീറ്റർ ദൂരം ആണ് പിന്നിടുന്നത്. സൈന്യത്തിൽ ചേരാൻ ആഗ്രഹമുള്ള യുവാക്കൾക്കിടയിൽ കുറച്ചുകൂടി ആവേശം ജനിപ്പിക്കാനാണ് താൻ ഓടുന്നതെന്ന് സുരേഷ് വ്യക്തമാക്കി. ഇന്ത്യൻ ആർമിയിൽ ചേരുക എന്നതാണ് തന്റെ ജീവിതാഭിലാഷമെന്ന് സുരേഷ് പറയുന്നു. ഇതുവരെ സുരേഷിന് തന്റെ ആഗ്രഹം സഫലമാക്കാൻ സാധിച്ചില്ല. ടെറിട്ടോറിയൽ ആർമിയുടെ (ടിഎ) തയ്യാറെടുപ്പ് തുടരുകയാണെന്ന് അദ്ദേഹം പറയുന്നു.

‘ഞാൻ പുലർച്ചെ 4 മണിക്ക് ഓട്ടം ആരംഭിച്ച്‌, 11 മണിയോടെ പെട്രോൾ പമ്പിൽ വെച്ച് നിർത്തും. കുറച്ച് നേരം അവിടെ വിശ്രമിക്കും. സമീപ പ്രദേശങ്ങളിലെ ആളുകളിൽ നിന്നും ഭക്ഷണം സ്വീകരിക്കും. ഞാൻ ഇപ്പോൾ ഒരു വർഷത്തിലേറെയായി എന്റെ വീട്ടിൽ നിന്ന് തന്നെയാണ് ആർമിയിൽ ചേരുന്നതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. ഒരു പശുവിനെയും എരുമയെയും വിറ്റാണ് എന്റെ വിദ്യാഭ്യാസച്ചെലവ് എന്റെ മാതാപിതാക്കൾ വഹിച്ചത്’, യുവാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button