Latest NewsIndiaNews

സ്ത്രീധനം നൽകിയാൽ കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികളെ വിവാഹം ചെയ്തയക്കാം: സ്ത്രീധനത്തിന്റെ ഗുണങ്ങൾ വിവരിച്ച് പാഠപുസ്തകം

ഡൽഹി: നല്ല സ്ത്രീധനം നൽകിയാൽ കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികളെ വിവാഹം ചെയ്തയക്കാമെന്ന വിവാദ പരാമർശങ്ങളുമായി പാഠപുസ്തകം. ബിഎസ്‌സി രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് സ്ത്രീധനത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും എന്ന പേരിൽ പാഠഭാഗമുള്ളത്. പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ പാഠപുസ്തകം വിവാദത്തിലാകുകയായിരുന്നു.

ഫർണിച്ചറുകളും വാഹനങ്ങളും ഫ്രിഡ്ജ് അടക്കമുള്ള വീട്ടുപകരണങ്ങളും മറ്റുമെല്ലാമായി, പുതിയ വീടും കുടുംബവും തുടങ്ങാൻ സഹായിക്കുന്നതാണ് സ്ത്രീധനമെന്ന് പാഠഭാഗത്തിൽ പറയുന്നു. ‘സ്ത്രീധനത്തിന്റെ ഭാരം കാരണം നിരവധി രക്ഷിതാക്കൾ പെൺകുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. പെൺകുട്ടികൾ പഠിക്കുകയോ ജോലി നേടുകയോ ചെയ്താൽ സ്ത്രീധനത്തിനുള്ള ആവശ്യം കുറയും. ഇത് സ്ത്രീധനത്തിന്റെ നേരിട്ടല്ലാത്തൊരു ഗുണമാണ്’, പുസ്തകത്തിൽ പറയുന്നു. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ പാഠ്യപദ്ധതിയുടെ ഭാഗമായ പുസ്തകം ടികെ ഇന്ദ്രാനിയാണ് തയ്യാറാക്കിയത്. ഡൽഹി കേന്ദ്രമായുള്ള ജേപീ ബ്രദേഴ്‌സ് മെഡിക്കൽ പബ്ലിഷേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സൈനികനാകാൻ മോഹം: സ്വപ്ന സാഫല്യത്തിനായി രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്ക് ഓടി സുരേഷ്, വീഡിയോ

സംഭവം വിവാദമായതോടെ, പുസ്തകത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. പുസ്തകത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയുടെ രാജ്യസഭാ അംഗമായ പ്രിയങ്ക ചതുർവേദി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന് കത്തയച്ചു. സ്ത്രീധനത്തിന്റെ ഗുണവശങ്ങൾ വിവരിക്കുന്ന ഒരു പാഠപുസ്തകം ഇപ്പോഴും നമ്മുടെ രാജ്യത്തെ പാഠ്യപദ്ധതിയുടെ ഭാഗമായി നിലനിൽക്കുന്നുണ്ടെന്ന് അറിയുന്നത് രാജ്യത്തിനും ഭരണഘടനയ്ക്കും ലജ്ജാകരമാണെന്ന് പ്രിയങ്ക വ്യക്തമാക്കി. സ്ത്രീധനം ഒരു കുറ്റകൃത്യമായിട്ടും ഇത്തരം കാലഹരണപ്പെട്ട ആശയങ്ങൾ വച്ചുപുലർത്തുന്നത് നിർഭാഗ്യകരമാണെന്നും അവർ ട്വിറ്ററിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button