തൃശൂർ: നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന പരാമർശത്തെത്തുടർന്ന് സൈബർ ആക്രമണം നേരിട്ട സംഭവത്തിൽ, പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നും ഹോട്ടൽ അടച്ചിടരുത് എന്ന് മാത്രമേ പറഞ്ഞുള്ളൂവെന്നും ഒമർ വ്യക്തമാക്കി. പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോൾ വർഗ്ഗീയ വാദിയായെന്നും ഒമർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഒമർ ലുലു വിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോൾ ഞാന്‍ വർഗ്ഗിയ വാദിയായി.ഞാൻ നോമ്പ് എടുക്കരുത് എന്ന് നിങ്ങളോട് പറഞ്ഞോ നോമ്പ് എടുത്താലും ഹോട്ടൽ അടച്ചിടരുത് എന്നേ പറഞ്ഞുള്ളു
നോമ്പ് എടുത്തു ഹോട്ടൽതുറന്ന് ചിരിച്ച് കൊണ്ട് എല്ലാവർക്കും ഭക്ഷണം കൊടുത്ത് ശീലിക്കൂ
ഹോട്ടൽ (കൂടുതൽ വഴിയാത്രക്കാർ ആണ് വരുന്നത് പൈസ വാങ്ങി കൊണ്ട് ഭക്ഷണം കൊടുക്കുന്നു എന്നാലും ഒരു സേവനമാണ്.
നോമ്പ് കാരണം ഇഷ്ടപ്പെട്ട ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന് ഒമർ നേരത്തെ, തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. നോമ്പിന് രാത്രി 7മണി വരെ കട അടച്ചിടുന്ന മുസ്ലിം സഹോദരങ്ങൾ നിങ്ങളുടെ കടയ്ക്ക് പുറത്ത് ‘ഇവിടെ മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് ഭക്ഷണം നൽകുന്നത്’ എന്ന് ഒരു ബോർഡ് വെക്കുക എന്നും ഒമർ കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന്, രൂക്ഷമായ സൈബർ ആക്രമണമാണ് ഒമറിന് നേരിടേണ്ടി വന്നത്.
Post Your Comments